സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ (തപസ്സ് ) ജീവകാരുണ്യം മാതൃക
എല്‍സ ന്യൂസ് ഡോട്ട് കോം @അമേരിക്ക ബ്യൂറോ : കേരളത്തിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളവർക്കും അവർക്ക് ആശ്വാസമായി അഹോരാത്രം സേവനമനുഷ്ടിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പത്തനംതിട്ട ജില്ലയിലെ സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) പൊതിച്ചോർ വിതരണം ചെയ്തു മാതൃകയായി .
ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സേവനമനുഷ്ടിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥർക്ക്ഉള്ള മെഡിക്കൽ കിറ്റ് ഡി വൈ എസ് പി സന്തോഷ് കുമാറിന് കൈമാറി. ജില്ലാ ആസ്ഥാനത്തെ പോലീസ് ചെക്ക് പോസ്റ്റുകളിൽ പൊതിച്ചോർ വിതരണവും അതോടൊപ്പം ആരോരുമില്ലാതെ അലയുന്നവര്‍ക്ക് ഉച്ച ഭക്ഷണവും വിതരണം ചെയ്തു .
ശ്യം ലാൽ അടൂർ, നിതിൻ രാജ്, സരിൻ, വിഷ്ണു കൽക്കി, ബിനുകുമാർ കോന്നി, ഷിജു കോന്നി, ധനേഷ് കോന്നി, ജയകുമാർ വാഴമുട്ടം, ആശിഷ് വാഴമുട്ടം,അനീഷ് മലയാലപ്പുഴ , മനീഷ് കുമ്പഴ,മനേഷ് റാന്നി, അരുൺ മാത്തൂർ,വിവേക് പന്തളം , ആകാശ്, ഹരീഷ് വള്ളിക്കോട്, ഗോവിന്ദ് പന്തളം എന്നിവർ തപസിന് വേണ്ടി പങ്കെടുത്തു