INS Rajput to be Decommissioned on 21 May 21

ഐ‌എൻ‌എസ് രജപുത് ഇന്ന് (മെയ് 21 ന്) പ്രവർത്തനം അവസാനിപ്പിക്കും

മെയ് 21 ന് ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ നശീകരണ കപ്പലായ ഐ‌എൻ‌എസ് രജപുത് അതിന്റെ പ്രവർത്തനം നിർത്തലാക്കുന്നതോടെ മഹത്തായ ഒരു യുഗം അവസാനിക്കുകയാണ്.കഴിഞ്ഞ 41 വർഷത്തിലേറെയായി ഇന്ത്യൻ നാവികസേനയ്ക്ക് മികച്ച സേവനം നൽകി വരുന്ന കാശിൻ-ക്ലാസ് ഡിസ്ട്രോയറുകളുടെ കൂട്ടത്തിൽ പെട്ട പ്രധാന കപ്പലായ ഐ‌എൻ‌എസ് രജപുത്,പഴയ സോവിയറ്റ് യൂണിയൻ ആണ് നിർമ്മിച്ചത് .

1980 മെയ് 04 ന് ആണ് ഇത് കമ്മീഷൻ ചെയ്തത് . ഐ‌എൻ‌എസ് രജപുത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്തിന്റെ ഭാഗമായുള്ള ഔപചാരികമായ ചടങ്ങ് , വിശാഖപട്ടണത്തെ നേവൽ ഡോക്യാർഡിൽ നടക്കും. ഇപ്പോഴത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ , കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്ന രീതിയിൽ ഇൻ-സ്റ്റേഷൻ ഉദ്യോഗസ്ഥരും നാവികരും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് ആയിരിക്കും നടക്കുക..

ഐ‌എൻ‌എസ് രജപുത് നിക്കോളേവിലെ (ഇന്നത്തെ ഉക്രെയ്ൻ) 61 കമ്യൂണാർഡ്സ് ഷിപ്പ് യാർഡിലാണ് നിർമ്മിച്ചത്, പ്രതീക്ഷ എന്ന അർത്ഥ വരുന്ന “നാഥേഷ്‌നി ” എന്നായിരുന്നു കപ്പലിലിന്റെ ആദ്യ പേര് .കപ്പലിന്റെ കീൽ‌ 1976 സെപ്റ്റംബർ‌ 11 ന്‌ സ്ഥാപിക്കുകയും, 1977 സെപ്‌റ്റംബർ‌ 17 ന്‌ കടലിൽ ഇറക്കുകയും ചെയ്തു. 1980 മെയ് 04 ന്‌ ജോർ‌ജിയയിലെ പോതിയിൽ‌ ഐ‌എൻ‌എസ് രജപുത് എന്ന പേരിൽ ,യു‌എസ്‌എസ്‌‌ആറിലെ ഇന്ത്യൻ അംബാസഡറായിരുന്ന ശ്രീ ഐ കെ ഗുജ്‌റാൽ‌ കപ്പൽ‌ കമ്മീഷൻ ചെയ്തു. ക്യാപ്റ്റൻ ഗുലാബ് മോഹൻലാൽ ഹിരാനന്ദാനി ആയിരുന്നു ആദ്യ കമാൻഡിംഗ് ഓഫീസർ .നാലു പതിറ്റാണ്ട് കാലം രാജ്യത്തിന് നൽകിയ മഹത്തായ സേവനത്തിന്റെ ഭാഗമായി കപ്പൽ പാശ്ചാത്യ, പൗരസ്ത്യ കപ്പൽ പടകളോടൊപ്പം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
.
“രാജ് കരേഗ രജപുത്” എന്ന മുദ്രാവാക്യം അവരുടെ മനസ്സിലും അജ്ജയ്യമായ ആത്മശക്തിയിലും കൊത്തി വച്ചിരുന്ന ഐ‌എൻ‌എസ് രജപുത്തിന്റെ ധീരരായ നാവിക സംഘം എല്ലായ്‌പ്പോഴും ജാഗ്രതയിൽ നിലകൊള്ളുകയും രാജ്യത്തിന്റെ സമുദ്ര താത്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കുന്നതിനായി എപ്പോഴും തയ്യാറായി നിൽക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷിതമായ നിലനിലിപ്പ് ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങളിൽ കപ്പൽ ഭാഗഭാക്കായിട്ടുണ്ട് .ഐ‌പി‌കെ‌എഫിനെ സഹായിക്കാനായി ഓപ്പറേഷൻ അമാൻ, ശ്രീലങ്കയുടെ തീരത്ത് പട്രോളിംഗ് ചുമതലകൾക്കുള്ള ഓപ്പറേഷൻ പവൻ, മാലിദ്വീപിൽ നിന്ന് ബന്ദികളുടെ പ്രശ്‍നം പരിഹരിക്കുന്നതിനുള്ള ഓപ്പറേഷൻ കാക്ട്സ് , ലക്ഷദ്വീപിൽ നിന്ന് ഓപ്പറേഷൻ ക്രോസ്‌നെസ്റ്റ് എന്നിവ ഇതിൽ ചിലതാണ്. കൂടാതെ, കപ്പൽ നിരവധി ഉഭയകക്ഷി, ബഹുരാഷ്ട്ര നാവിക അഭ്യാസങ്ങളിലും പങ്കെടുത്തു. ഇന്ത്യൻ ആർമി റെജിമെന്റിന്റെ ഭാഗമായ ആദ്യത്തെ ഇന്ത്യൻ നേവൽ ഷിപ്പ് കൂടിയാണ് കപ്പൽ – രജപുത് റെജിമെന്റ്.

മഹത്തായ 41 വർഷത്തിനിടയിൽ,31 കമാൻഡിംഗ് ഓഫീസർമാർ കപ്പലിന്റെ ചുമതലക്കാരായി ഉണ്ടായിരുന്നു., അവസാനത്തെ കമാൻഡിംഗ് ഓഫീസർ 2019 ഓഗസ്റ്റ് 14 ന് ആണ് ചുമതലയേറ്റത് . 2021 മെയ് 21 ന് സൂര്യൻ അസ്തമിക്കുമ്പോൾ , കപ്പലിന്റെ മഹത്തായ സേവനം അവസാനിപ്പിക്കുന്നതിന്റെ പ്രതീകമായി, , ഐ‌എൻ‌എസ് രജപുത്തിൽ നിന്ന് അതിന്റെ നാവിക മുദ്രയും കമ്മീഷനിംഗ് പതാകയും താഴെ ഇറക്കപെടും .

INS Rajput to be Decommissioned on 21 May 21

On the 21st of May, a glorious era will come to an end with the decommissioning of the first destroyer of the Indian Navy – INS Rajput. INS Rajput, the lead ship of the Kashin-class destroyers built by the erstwhile USSR was commissioned on 04 May 1980 and has rendered yeoman service to the Indian Navy for over 41 years. INS Rajput will now be decommissioned at a solemn ceremony at Naval Dockyard, Visakhapatnam. Owing to the ongoing COVID pandemic, the ceremony will be a low-key event attended only by in-station officers and sailors with strict observance of COVID protocols.

INS Rajput was constructed in the 61 Communards Shipyard in Nikolaev (present-day Ukraine) under her original Russian name ‘Nadezhny’ meaning ‘Hope’. The keel of the ship was laid on 11 Sep 1976 and she was launched on 17 Sep 1977. The ship was commissioned as INS Rajput on 04 May 1980 at Poti, Georgia by His Excellency Shri IK Gujral, the Ambassador of India to USSR with Capt Gulab Mohanlal Hiranandani as her first Commanding Officer. Over her four decades of glorious service to the nation, the ship has the distinction of serving in both Western and Eastern Fleets.

With the motto “Raj Karega Rajput” firmly etched in their minds and indomitable spirit, the gallant crew of INS Rajput have remained ever vigilant and always ‘on call’ to protect the maritime interest and sovereignty of the nation. The ship has participated in several operations aimed at keeping the nation secure. Some of these include Operation Aman off Sri Lanka to assist IPKF, Operation Pawan for patrolling duties off the coast of Sri Lanka, Operation Cactus to resolve hostage situation off the Maldives, and Operation Crowsnest off Lakshadweep. In addition, the ship participated in numerous bilateral and multi-national exercises. The ship was also the first Indian Naval Ship to be affiliated with an Indian Army regiment – the Rajput Regiment.

In her glorious 41 years, the ship had 31 Commanding Officers at her helm with the last CO taking charge of the ship on 14 Aug 2019. As the sun sets on 21 May 21, the Naval Ensign and the Commissioning Pennant will be hauled down for the last time onboard INS Rajput, symbolising the decommissioning.

Leave a Reply

Your email address will not be published. Required fields are marked *