കുട്ടികള്‍ക്കായി ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം വെച്ചൂച്ചിറ പഞ്ചായത്തില്‍ ആരംഭിച്ചു

Homeopathy Immunity Booster for Kids
Distribution started in Vechoochira panchayath

കുട്ടികള്‍ക്കായി ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍
വിതരണം വെച്ചൂച്ചിറ പഞ്ചായത്തില്‍ ആരംഭിച്ചു

ഇമ്യൂണിറ്റി ഹെല്‍ത്ത് കാര്‍ഡ് പദ്ധതി
സംസ്ഥാനത്ത് ആദ്യം വെച്ചൂച്ചിറയില്‍

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്, ആയുഷ് ഹോമിയോപ്പതി വകുപ്പ്, പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെ ‘ഒപ്പം’ എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണ പദ്ധതി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജെയിംസ് നിര്‍വഹിച്ചു.
വെച്ചൂച്ചിറ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണ ഹെല്‍ത്ത് കാര്‍ഡും ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. ഓരോ 21 ദിവസവും ബൂസ്റ്റര്‍ ഡോസ് നല്‍കുകയും ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ഹെല്‍ത്ത് കാര്‍ഡ് പദ്ധതി സംസ്ഥാനത്ത് ആദ്യമായാണ് നടപ്പാക്കുന്നത്.
ഐ.സി.ഡി.എസ്, ആശാ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് വോളന്റിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം, വിവര ശേഖരണം, ബോധവല്‍ക്കരണം എന്നിവ നടത്തുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍, വനിതാ ശിശു വികസന ക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ പി.എസ് തസ്നീം, വൈസ് പ്രസിഡന്റ് നിഷ അലക്സ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ രമാദേവി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഈ.വി വര്‍ക്കി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പൊന്നമ്മ ചാക്കോ, ഷാജി കൈപ്പുഴ, ഹോമിയോപ്പതി ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.രജികുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്നി, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ റോസമ്മ, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

കുറ്റൂരില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍
ഉദ്ഘാടനം ചെയ്തു

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോവിഡ് കരുതല്‍ വാസകേന്ദ്രം (ഡൊമിസിലിയറി കെയര്‍ സെന്റര്‍ സെന്റര്‍-ഡി.സി.സി) തലയാര്‍ ശിശുവിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍, ആരോഗ്യ ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ എന്‍.ടി അബ്രഹാം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍ നായര്‍, ബ്ലോക്ക് അംഗങ്ങളായ ജിനു തൊമ്പുംകുഴിയില്‍, വിശാഖ് വേണ്‍പാല, രാജലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ബി.രേഖ, അസിസ്റ്റന്റ് സെക്രട്ടറി ജോഗ്ലന്‍ ക്രിസ്റ്റി എന്നിവര്‍ പങ്കെടുത്തു.

കോവിഡ് ദുരിതാശ്വാസ കരുതല്‍ പദ്ധതി
കമ്മ്യൂണിറ്റി കിച്ചന്‍ ഉദ്ഘാടനം ചെയ്തു

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ കരുതല്‍ പദ്ധതിയുടെ ഭാഗമായുള്ള കമ്മ്യൂണിറ്റി കിച്ചന്‍ അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ആര്‍.സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍, ആരോഗ്യ ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ എന്‍.ടി അബ്രഹാം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍ നായര്‍, ബ്ലോക്ക് മെമ്പര്‍മാരായ ജിനു തൊമ്പുംകുഴിയില്‍, വിശാഖ് വേണ്‍പാല, രാജലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ബി.രേഖ, അസിസ്റ്റന്റ് സെക്രട്ടറി ജോഗ്ലന്‍ ക്രിസ്റ്റി തുടങ്ങിയവര്‍ പങ്കെടുത്തു.


		

Leave a Reply

Your email address will not be published. Required fields are marked *