പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍
വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് രണ്ട് (പുതുശേരില്‍ കോളനി), വാര്‍ഡ് ഒന്‍പത്( ഞക്കുനിലം കൊച്ചാലുംമൂട് പ്രദേശം), വാര്‍ഡ് 10 (കുളത്തൂരേത്ത് കോളനി), വാര്‍ഡ് 14( കുംഭോമ്പുഴ പ്രദേശം),
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്(ചാത്തന്‍തറ പൂര്‍ണമായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15( മങ്ങാട് തെക്ക് പൂര്‍ണമായും), റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ആറ്, ഒന്‍പത് (ളാഹ പ്രദേശം), 10, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്,
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 (നെല്ലിമുരുപ്പ് പൂര്‍ണമായും), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ആലുംതറ ലക്ഷം വീട് കോളനി ഭാഗം), വാര്‍ഡ് 10 കൊച്ചു പറമ്പ് കോളനി ഭാഗം, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ഏഴ്, ഒന്‍പത്, വാര്‍ഡ് എട്ട്( കുന്നം ഭാഗം പടിഞ്ഞാറേ നട ഭാഗം),
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (പൊതിയപ്പാട് കിഴക്ക് പൊതിയപ്പാട് ലക്ഷം വീട് എന്നീ ഭാഗങ്ങള്‍), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 15, 16, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10( അന്‍പത്തി മൂന്ന് സെന്റ് കോളനി ഭാഗം), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 27, 30 എന്നീ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കൂട്ടം വെട്ടി ഭാഗങ്ങള്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (നിരവില്‍ കോളനി ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 21 (തിരുമൂലപുരം പൂര്‍ണമായും), വാര്‍ഡ് 22 ( ശ്രീരാമകൃഷ്ണാശ്രമം പൂര്‍ണമായും), വാര്‍ഡ് 26 (കിഴക്കുമുറി പൂര്‍ണമായും), വാര്‍ഡ് 33(എംജിഎം പൂര്‍ണമായും), വാര്‍ഡ് 39( മുത്തൂര്‍ പൂര്‍ണമായും),
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ഇടമാലി കുമ്പഴകുറ്റി കോളനി- ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍ മേയ് 25 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്(താഴൂര്‍കടവ് മുതല്‍ കാവിന്റയ്യത്ത് കോളനി വരെ ഭാഗങ്ങള്‍), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ഉളനാട് ജംഗ്ഷന്‍ മുതല്‍ വായനശാല ഭാഗം വരെയും എടിഎം മുതല്‍ വായനശാല ജംഗ്ഷന്‍ വരെയും ഭാഗങ്ങള്‍), വാര്‍ഡ് നാല് (ഉള്ളന്നൂര്‍ കിഴക്ക് വെട്ടിക്കുന്ന് കോളനി മുതല്‍ മുരുപ്പ്കാലാ ഭാഗം വരെ), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 (പൂര്‍ണമായും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (പൊട്ടരുവിക്കല്‍, വെള്ളയില്‍ കോളനി വരെ), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (ഏനാത്ത് – ഏഴംകുളം റോഡിന്റെ ഇടതുവശം , തട്ടാരുപടി മുതല്‍ കൈതമുക്ക് വരെ ഭാഗങ്ങള്‍, തട്ടാരുപടി കൈതമുക്ക് മുതല്‍ ഇരുപത്തിരണ്ടാം നമ്പര്‍ അംഗന്‍വാടി, കടിക ഓലിക്കുളങ്ങര കോളനി ഭാഗം, കൊട്ടാരം പടി പാലക്കോട് വരെ), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 20 (തുണ്ടുമണ്‍കര ഭാഗം), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പറക്കാവ് ഭാഗം മുതല്‍ കോട്ടൂരേത്ത് ലക്ഷം വീട് ഭാഗം വരെ ), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണമായും), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണമായും), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (സിയോണ്‍കുന്ന് പ്രദേശം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒന്‍പത്, 11 പ്രദേശങ്ങളെ മേയ് 25 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.