ജെസി തോമസ് വിരമിക്കലിനൊപ്പം പി.എച്ച്.ഡി പഠനവും
പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി പ്രിൻസിപ്പൽ ജെസി തോമസ് മെയ് 31ന് സർവ്വീസിൽ നിന്ന് വിരമിക്കും.
1995 മുതൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾസ് കോ-ഓപ്പറേറ്റ് മനേജ്മെന്റിലെ നിയന്ത്രണത്തിലുള്ള കോഴിക്കോട് പുതുപ്പാടി എം.ജി. എം ഹയർ സെക്കണ്ടന്ററി സ്കൂൾ, കുണ്ടറ എം.ജി.ഡി സ്കൂൾ, കിഴവള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്ക്കൂൾ എന്നിവടങ്ങളിൽഅദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഇതേ തുടർന്ന് പ്രമേഷനായി തുമ്പമൺ എം.ജി ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസായി. അവിടെ നിന്ന് 2018ൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കുളിന്റെ പ്രിൻസിപ്പളായി നിയമനം ലഭിച്ചു.
2018 _ 2020 വരെയുള്ള കാലയളവിൽ പ്ലസ് ടുവിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഫുൾ മാർക്ക് ( 1200 ) ലഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് നവതിയുടെ ഭാഗമായി അസംബ്ലിഹാൾ കം ഇൻഡോർ സ്‌റ്റേഡിയം നിർമ്മിക്കാൻ കഴിഞ്ഞു.കോവിഡ്, മഹാമാരി കാലയളവിൽ സ്കുൾ വിദ്യാർത്ഥികളുടെ വീട് സന്ദർശിച്ച് ബോധവൽകരണവും, ആവശ്യമായ സഹായങ്ങളും നൽകാൻ നേതൃത്വപരമായ പങ്ക് വഹിച്ചു.
ഗണിത ശാസ്ത്രത്തിലും ,സ്കൂൾ കൗൺസിലിംഗ് വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം എം.ഫിൽ നേടി. ഇപ്പോൾ മേഘാലയ മാർട്ടിൻ ലൂതർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ കൗൺസിലിഗിനും ,തിയോളജിയിലുംപി.എച്ച്.ഡി ചെയ്ത് വരുന്നു.വൈ.എം.സി.എ കേരള റീജണൽ വനിത ഫോറം സംസ്ഥാന കൺവീനറാണ്.
ഭർത്താവ്: പരേതനായ റവ.ഫാ. വർഗ്ഗീസ് മാത്യു. മക്കൾ : ആകാശ് ,ഡോ.അക്സ. മരുമക്കൾ: ടെസി, ആദർശ് .