പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ഇലഞ്ഞിമംപള്ളത്ത് കോളനി പ്രദേശം, ഗുരുമന്ദിരത്തിനും മുതലപ്പുഴ ജംഗ്ഷനും ഇടയ്ക്ക്), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പറക്കാവ് കോളനി മുതല്‍ കോട്ടൂരേത്ത് പടി വരെ ഭാഗങ്ങള്‍, ദീര്‍ഘിപ്പിക്കുന്നു),
വാര്‍ഡ് 08(പാറയില്‍ ഭാഗം മുതല്‍ സീഡ് ഇന്ത്യ ഭാഗം വരെ), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (നെല്ലിമല പുത്തന്‍പീടിക പടി മുതല്‍ മോളിക്കല്‍ മല ഇ.എ.എല്‍.പി.എസ് സ്‌കൂള്‍ പടി ഭാഗം വരെ, ദീര്‍ഘിപ്പിക്കുന്നു),
വാര്‍ഡ് 11 (മാരിയത്ത് പള്ളി മുതല്‍ കുഞ്ഞന്‍വീട് ഭാഗം വരെയും, നെല്ലിക്കല്‍ ഭൂവനേശ്വരി അമ്പലം മുതല്‍ പാറയില്‍ ഭാഗം വരെയും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വെട്ടിക്കുന്ന് കോളനി, മുരിപ്പ് കാലാ ഭാഗങ്ങള്‍), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (ദീര്‍ഘിപ്പിക്കുന്നു), നിരണം വാര്‍ഡ് 13 (ദീര്‍ഘിപ്പിക്കുന്നു), എന്നീ പ്രദേശങ്ങളില്‍ മേയ് 26 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
വള്ളിക്കോട് പഞ്ചായത്ത് വാര്‍ഡ് 01 (ഭുവനേശ്വരം, പല്ലാകുഴി, തൊട്ടുകടവ് പ്രദേശം), വാര്‍ഡ് 05 (ഇലഞ്ഞിവേലില്‍, തൈവടക്കേല്‍ സൊസൈറ്റി പ്രദേശം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ്20 (ആഞ്ഞിലിമൂട്, പൂര്‍ണമായും), വാര്‍ഡ് 23(കുളക്കാട് , പൂര്‍ണമായും), വാര്‍ഡ്24(തുകലശേരി, പൂര്‍ണമായും) വാര്‍ഡ്25 (മതില്‍ ഭാഗം, പൂര്‍ണമായും) വാര്‍ഡ്27 (ശ്രീവല്ലഭ പൂര്‍ണമായും), വാര്‍ഡ്29 ( അത്രമേല്‍ , പൂര്‍ണമായും) വാര്‍ഡ്30 (അഴിയിടത്തുചിറ, പൂര്‍ണമായും), വാര്‍ഡ്31 (മന്നംകരച്ചിറ , പൂര്‍ണമായും) കല്ലൂപ്പാറ പഞ്ചായത്ത് വാര്‍ഡ് 12(ചാലക്കുന്ന് മുതല്‍ ശാന്തി ഭവന്‍ വരെ), ചെന്നീര്‍ക്കര പഞ്ചായത്ത് വാര്‍ഡ് 02, 03, അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡ് 9, 15 ഓമല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 05 (മണ്ണാറമല ഭാഗം) പ്രദേശങ്ങളെ മേയ് 26 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.