വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടു ലക്ഷം കൈമാറി പോലീസ് സഹകരണസംഘം
കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്കുള്ള ആദ്യഗഡുവായി രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി ജില്ലാ പോലീസ് സഹകരണ സംഘം. ജില്ലാ പോലീസ് ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് സംഘം പ്രസിഡന്റ് ഇ. നിസാമുദീന്റെ നേതൃത്വത്തില്‍ ചെക്ക് കൈമാറി. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമ്മാന്‍ഡന്‍ഡ് സന്തോഷ്‌കുമാര്‍, സൊസൈറ്റി വൈസ് പ്രസിഡന്റ് അനീഷ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ബി. അജി, അംഗം കെ.ജി. സദാശിവന്‍, പോലീസ് അസോസിയേഷന്‍ സെക്രട്ടറി സക്കറിയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുമായി പോലീസ് സൊസൈറ്റി
കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സാധനങ്ങള്‍ അടങ്ങിയ സൗജന്യ കിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിക്ക് നല്‍കി നിര്‍വഹിച്ചു.
ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളുമായി ചേര്‍ന്ന് അക്ഷീണം യത്നിക്കുന്ന പോലീസിനെ എംഎല്‍എ ശ്ലാഘിച്ചു. ജില്ലയിലെ മുഴുവന്‍ പോലീസിനും പ്രതിരോധ വസ്തുക്കള്‍ അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കുന്നതിലൂടെ പോലീസ് സൊസൈറ്റി അതുല്യമായ സേവനമാണ് ചെയ്യുന്നതെന്നും എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ അഡീഷണല്‍ എസ്പി ആര്‍. രാജന്‍, പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കര്‍, ഡിസിആര്‍ ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാര്‍, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് സന്തോഷ്‌കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.