വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്നവര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു
വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്ന 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. ജില്ലയിലെ ഏഴ് പ്രധാന ആശുപ്രതികളിലും ഒമ്പത് ബ്ലോക്ക്തല സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍
കോഴഞ്ചേരി ജില്ലാ ആശുപത്രി(പഞ്ചായത്ത് സ്റ്റേഡിയം- കോഴഞ്ചേരി), പത്തനംതിട്ട ജനറല്‍ ആശുപത്രി (സെവന്‍ത് ഡേ ഹൈസ്‌കൂള്‍), അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി (തിരുവല്ല ഡയറ്റ്), കോന്നി താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം, തുമ്പമണ്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം, എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, കാഞ്ഞീറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രം, വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം, കുന്നന്താനം സാമൂഹിക ആരോഗ്യ കേന്ദ്രം, ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രം.
രജിസ്റ്റര്‍ ചെയ്യേണ്ട വിധം
www.cowin.gov.in എന്ന ലിങ്കില്‍ ആദ്യം വ്യക്തിഗത വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. പ്രവാസി മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ലിങ്ക് തുറക്കുമ്പോള്‍ ഇന്‍ഡിവിഡ്യുവല്‍ റിക്വസ്റ്റ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്ത് ഗെറ്റ് ഒടിപി എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നല്‍കുന്ന മൊബൈല്‍ നമ്പറില്‍ ഉടന്‍ ആറ് അക്ക ഒടിപി നമ്പര്‍ മെസേജ് ആയി വരും. ഈ നമ്പര്‍ എന്റര്‍ ഒടിപി എന്ന ബോക്‌സില്‍ എന്റര്‍ ചെയ്യുക. വേരിഫൈ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഒടിപി വേരിഫൈഡ് എന്ന മെസേജ് വന്നാല്‍ ഒക്കെ ക്ലിക്ക് ചെയ്ത് രജിസ്ട്രഷന്‍ ഫോമിലേക്ക് പ്രവേശിക്കാം.
ഫോമില്‍ അടിസാന വിവരങ്ങള്‍ നല്‍കിയ ശേഷം യോഗ്യത വിഭാഗം എന്ന കോളത്തില്‍ ഗോയിംഗ് എബ്രോഡ് (Going Abroad)എന്ന് സെലക്ട് ചെയ്യുക. ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം തെരഞ്ഞെടുക്കുക. ശേഷം വരുന്ന സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റ് എന്നതിന് താഴെ രണ്ട് ഫയലുകള്‍ അപ്ലോഡ് ചെയ്യണം. ഇതില്‍ ആദ്യം പാസ്‌പോര്‍ട്ടും രണ്ടാമത്തേതില്‍ വിസ സംബന്ധമായ വിവരങ്ങളും അപ്ലോഡ് ചെയ്യുക.
അവസാനമായി നേരത്തേ കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച 14 അക്ക കോവിന്‍ റഫറന്‍സ് ഐഡി എന്റര്‍ ചെയ്യണം. ഇതിനു ശേഷം സബ്മിറ്റ് ചെയ്യാവുന്നതാണ്.