പത്തനംതിട്ട ജില്ലയില്‍ കോവാക്‌സിന്‍ രണ്ടാം ഡോസ് വിതരണം ശനിയാഴ്ച മുതല്‍
45 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവാക്‌സിന്‍ രണ്ടാം ഡോസ് വിതരണം പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച മുതല്‍ (29.05 2021) ആരംഭിക്കും.
വാക്‌സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍
കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, പന്തളം കുടുംബാരോഗ്യ കേന്ദ്രം, വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം, പന്തളം തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം, കടപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം, കുറ്റപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം, കുളനട പ്രാഥമിക ആരോഗ്യ കേന്ദ്രം.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ണമായും സ്‌പോട്ട് രജിസ്‌ട്രേഷനായിരിക്കും. ആശാപ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുസരിച്ച് എത്തുന്ന ആളുകള്‍ക്ക് തിരക്കൊഴിവാക്കി ടോക്കണ്‍ കൊടുത്ത് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കേണ്ടതാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ പത്തനംതിട്ട സെവന്‍ത്‌ഡേ ഹൈസ്‌ക്കൂളിലും, തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ തിരുവല്ല ഡയറ്റ് സെന്ററിലും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം ഹാളിലുമെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.