കോന്നി ആനകൂട്ടിലെ കുട്ടിയാന മണികണ്ഠൻ( ജൂനിയര്‍ സുരേന്ദ്രന്‍) ചരിഞ്ഞു
കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു മാസം മുന്നേ കോന്നിയില്‍ എത്തിച്ച മൂന്നു മാസം പ്രായമുള്ള കുട്ടിയാന മണികണ്ഠൻ( ജൂനിയര്‍ സുരേന്ദ്രന്‍) ചരിഞ്ഞു. ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് കുട്ടിയാന ചികിത്സയിലായിരുന്നു. ഇന്ന് ശസ്ത്രക്രിയ നടത്താനിരിക്കെയാണ് ചരിഞ്ഞത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
മാര്‍ച്ച് 13-ന് മലപ്പുറം ജില്ലയിലെ വഴിക്കടവ് പുത്തരിപ്പാടത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. വഴിക്കടവ് വനപാലകര്‍ സംരക്ഷണം ഏറ്റെടുത്തു. നിരവധി തവണ കാട്ടിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.കാട്ടാനക്കൂട്ടം ഇറങ്ങുന്ന ആനത്താരകളില്‍ നിര്‍ത്തിയെങ്കിലും വീണ്ടും കുട്ടിയാന ജനവാസമേഖലയിലേക്ക് കയറുകയായിരുന്നു.നിലമ്പൂരില്‍ സംരക്ഷിച്ച ആനക്കുട്ടിയെ കോഴിക്കോട് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സത്യന്‍ െഡപ്യൂട്ടി റേഞ്ചര്‍ ജോണ്‍സണ്‍, ആനപ്പാപ്പാന്മാരായ രാജന്‍, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കോന്നി ആനത്താവളത്തില്‍ കൊണ്ടുവന്നത്. അഞ്ച് വയസ്സുകാരന്‍ പിഞ്ചു ആറ് മാസം മുന്‍പ് ചരിഞ്ഞശേഷം ആനക്കൂട്ടില്‍ കുട്ടിയാനകള്‍ ഇല്ലായിരുന്നു. ആനക്കുട്ടിയുടെ പേര് ‘ജൂനിയര്‍ സുരേന്ദ്രന്‍’ എന്ന് പുനര്‍നാമകരണം ചെയ്തു .മീന, പ്രിയദര്‍ശിനി, കൃഷ്ണ, ഈവ, നീലകണ്ഠന്‍ എന്നിവയാണ് ഇനി ഉള്ള മറ്റ് ആനകള്