കുട്ടികള്‍ ക്ലാസുകളില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം

കുട്ടികള്‍ ക്ലാസുകളില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം

‘പ്രവേശനോത്സവം നടക്കുന്നത് കുട്ടികളുടെ മനസില്‍’

ഇത്തവണ കുട്ടികളുടെ മനസിലാണ് പ്രവേശനോത്സവം നടക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട മാര്‍ത്തോമ്മാ എച്ച്എസ്എസില്‍ സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.്
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം സംസ്ഥാനത്ത് വിജയകരമായി നടത്തുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 96 ശതമാനം കുട്ടികള്‍ കേരളത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി കുറച്ചുനാള്‍ കൂടി പൊരുത്തപ്പെടണം. ആദ്യാവസാനം വരെയും ക്ലാസുകളില്‍ ശ്രദ്ധിക്കുകയും പഠിക്കുകയും ഗ്രഹിക്കുകയും വേണം. കുട്ടികള്‍ ക്ലാസുകളില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണം. കോവിഡ് മഹാമാരി മാറി വീണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളിലേക്ക് വരുവാന്‍ സമീപ ഭാവിയില്‍ത്തന്നെ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ മികവ് 2020 എന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.

പി.ടി.എ പ്രസിഡന്റ് എം.എച്ച് ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ ജോര്‍ജ് തോമസ്, റവ.സി.വി. സൈമണ്‍, സ്‌കൂള്‍ മാനേജര്‍ പി.ലാലിക്കുട്ടി, വിദ്യാര്‍ത്ഥി പ്രതിനിധി ഫിദാ ഫാത്തിമ, ജോര്‍ജ് ബിനു രാജ്, എച്ച്.എം.ജേക്കബ് എബ്രാഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *