കാലവര്‍ഷം: കേരളത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം ആരംഭിച്ചു

 

കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ലെന്നും തീവ്രമഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 250 സെന്റിമീറ്റര്‍ വരെ മഴയാണ് കിട്ടേണ്ടത്.

അതേസമയം കാലവര്‍ഷം ഇന്നുമെത്തമെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ഇന്നും നാളെയുമായി നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളില്‍ 9 ഇടങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ദിവസം 2.5 മില്ലിമീറ്റര്‍ മഴ പെയ്യുന്നതാണ് കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്.

Leave a Reply

Your email address will not be published. Required fields are marked *