പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍

നിരണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ദീര്‍ഘിപ്പിക്കുന്നു), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (വിലങ്ങുപാറ പ്രദേശം മുതല്‍ കവുങ്ങിനാംകുഴി ഭാഗം വരെ), റാന്നി പെരുനാട്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (ഭൂതക്കല്ല് ഭാഗം), വടശ്ശേരിക്കര‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണ്ണമായും)

കൊടുമണ്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (അങ്ങാടിക്കല്‍ ഹൈസ്ക്കൂള്‍, മുലയറ, ചരിവുമുരുപ്പേല്‍ ഭാഗം), സീതത്തോട്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04, 07, 13, വാര്‍ഡ് 11 (സീതത്തോട് മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 02 (മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ ആങ്ങമൂഴി ജംഗ്ഷന്‍ വരെ),

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കണ്ണങ്കര ഭാഗം), വാര്‍ഡ് 12 (വേടമല ഭാഗം), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (തൂമ്പുങ്കല്‍ ഭാഗം), വാര്‍ഡ് 14 (ഇലവിനാല്‍കുളത്തുപ്പടി, സോമന്‍പടി ഭാഗങ്ങള്‍) തിരുവല്ല നഗരസഭ വാര്‍ഡ് 38 (കോട്ടാലിപാലം മുതല്‍ സിറ്റിസണ്‍ പാലം വരെയും, ചീപ്പ് റോഡ് ഉള്‍പ്പെടുന്ന ഭാഗവും), വാര്‍ഡ് 12 (മഞ്ഞാടി ഭാരത് ഗ്യാസ് ഗോഡൗണ്‍ റോഡ് മുതല്‍ ഞക്കുവള്ളി റോഡ് വരെയുള്ള ഭാഗം), വാര്‍ഡ് 39, 19, 15 എന്നീ പ്രദേശങ്ങളില്‍ ജൂൺ മൂന്നു മുതല്‍ 10 വരെയാണ് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂൺ 10 ന് അവസാനിക്കും.രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 10( ഇടത്തെരുവ് ഭാഗം , കടയ്ക്കാട്), വാര്‍ഡ് 25 (തോപ്പിന്റെ തെക്കേതിൽ ഭാഗം മുതൽ പറ നിറച്ചതിൽ ഭാഗം വരെ), വാര്‍ഡ് 29(കുമ്പുക്കാട്ട് ഭാഗം മുതൽ മംഗലത്തു ഭാഗം വരെ), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07(കുലശ്ശേരിക്കോയി പ്രദേശം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 37(ഹോട്ടൽ മായ്ക്ക് സമീപം മൈക്രോവേവ് സ്റ്റേഷൻ മുതൽ തിരുവല്ല ടിബി വരെ), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (വിളയിൽ കോളനി ഭാഗം മുതൽ മരുതിക്കാല പാറക്കൂട്ടം ഭാഗം വരെ ) എന്നീ പ്രദേശങ്ങളെ ജൂണ്‍ മൂന്നു മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ‍അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

Leave a Reply

Your email address will not be published. Required fields are marked *