ഡിസിസിക്ക് കിടക്കയും തലയിണയും സംഭാവന ചെയ്ത് അമേരിക്കന്‍ മലയാളി

ഡിസിസിക്ക് കിടക്കയും തലയിണയും സംഭാവന ചെയ്ത് അമേരിക്കന്‍ മലയാളി

ഗൃഹവാസ പരിചരണ കേന്ദ്രത്തിന് (ഡൊമിസിലിയറി കെയര്‍ സെന്റര്‍-ഡിസിസി) കിടക്കയും തലയിണയും സംഭാവന ചെയ്ത് അമേരിക്കന്‍ മലയാളി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി കോഴഞ്ചേരി സെന്റ് തോമസ് കോളേജ് വനിതാ ഹോസ്റ്റലില്‍ സജീകരിക്കുന്ന ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്കാണ് ഇവ നല്‍കിയത്.

അമേരിക്കയിലെ എയറോ കണ്‍ട്രോള്‍സ് ഇന്‍കോര്‍പറേറ്റഡ് കമ്പനി സി.ഇ.ഒ യും അമേരിക്കന്‍ മലയാളി സംഘടന മുന്‍ പ്രസിഡന്റുമായ ജോണ്‍ ടൈറ്റസ് ആണ് കിടക്കകള്‍ സംഭാവന ചെയ്തത്. പ്രളയകാലത്തു നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. ജോണ്‍ ടൈറ്റസ്‌ന് വേണ്ടി ജന്‍ ഔഷധി കേന്ദ്രം പ്രൊപ്രൈറ്റര്‍ അജിത് സി കോശി, അമേരിക്കന്‍ മലയാളി സംഘടന ഫോമയുടെ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍(റോഷന്‍ )എന്നിവര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദേവിക്ക് സാധനങ്ങള്‍ കൈമാറി. പ്രാരംഭമായി പുരുഷന്മാര്‍ക്കായി 20 കിടക്കകളും സ്ത്രീകള്‍ക്കായി 10 കിടക്കകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന ചടങ്ങില്‍ വികസന സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍, അംഗങ്ങളായ ജിജി ചെറിയാന്‍ മാത്യു, വി.ജി ശ്രീവിദ്യ, കെ.ആര്‍ അനീഷ, സെക്രട്ടറി രാജേഷ് കുമാര്‍, സി.പി രഞ്ജിത്ത്, എസ്.ധരന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *