നമ്മുടെ വിപണിയിലൂടെ’ പത്തനംതിട്ടയില്‍ പച്ചക്കറികള്‍ വീട്ടിലെത്തും കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍സ് കൗണ്‍സില്‍ ഓഫ് കേരള തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിച്ച പഴം, പച്ചക്കറി ഹോംഡെലിവറി സംവിധാനമായ ‘നമ്മുടെ വിപണി’ എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്. നമ്മുടെ വിപണിയെന്ന ഹോം ഡെലിവറി സംരംഭത്തിന്റെ ഉദ്ഘാടനം കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.എസ് രാജശ്രീ നിര്‍വഹിച്ചു. കിറ്റായാണു പച്ചക്കറിയും പഴങ്ങളും വീടുകളില്‍ എത്തിക്കുന്നത്. പ്രധാന പച്ചക്കറികളെല്ലാം അടങ്ങിയ ഒരു കിറ്റിന് 200 രൂപയാണ് ഈടാക്കുക. ഏതെങ്കിലും ഇനം കൂടുതല്‍ വേണമെങ്കില്‍ അതും ഉള്‍പ്പെടുത്തും. ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ എത്തിക്കുന്ന ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ ഹോം ഡെലിവറി നടത്തുന്നത്. nammudevipani.in എന്ന സൈറ്റില്‍ കയറി സാധനം ഓഡര്‍ ചെയ്താല്‍ ഉടന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെടുകയും ഓഡര്‍ ചെയ്ത സാധനം എപ്പോള്‍ വീട്ടിലെത്തുമെന്ന് അറിയിക്കുകയും ചെയ്യും. വീട്ടില്‍ സാധനങ്ങള്‍ എത്തിക്കുമ്പോള്‍ പണം നല്‍കിയാല്‍ മതി. ഒരു പ്രാവശ്യം രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ സ്ഥിരം കസ്റ്റമറാകും. കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ കെ.ആര്‍ അജിത്ത്, എ.നിഖില്‍, മെറി ജെയിംസ്, ശ്രീജിത് ഷാജി, സുമി മേരി ഷിബു, ആകാശ് ഫിലിപ്പ് ചെറിയാന്‍, പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിംഗ് കോളജിലെ എസ്.എന്‍.വിഘ്‌നേശ് എന്നിവര്‍ ചേര്‍ന്നുള്ള ടിഞ്ച് എന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ഇതിനായി വൈബ്‌സൈറ്റ് സൗജന്യമായി ഒരുക്കിയിരിക്കുന്നത്. കൃഷിവകുപ്പ് മാര്‍ക്കറ്റിംഗ് വിഭാഗം ജില്ലാ മേധാവികൂടിയായ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു എബ്രഹാം, ഫിനാസ്ട്രാ പ്രൈവറ്റ് ലിമിറ്റിഡ് ഇന്ത്യാ ഹെഡ് സുനില്‍ പ്ലാവിയന്‍സ്, ക്ലൗഡ് ആര്‍ക്കിടെക് ബിനീഷ് മൗലാനാ എന്നിവരാണ് ഇതിനുവേണ്ട എല്ലാവിധ പിന്തുണയും ലഭ്യമാക്കിയത്. അടൂര്‍ ബ്ലോക്ക് പരിധിയിലെ വീടുകളിലാണ് തുടക്കത്തില്‍ നമ്മുടെ വിപണിയിലൂടെ കിറ്റുകള്‍ ഹോം ഡെലിവറയായി എത്തിക്കുക. തുടര്‍ന്ന് ജില്ലയിലെ മറ്റ് ബ്ലോക്കുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

നമ്മുടെ വിപണിയിലൂടെ’ പത്തനംതിട്ടയില്‍ പച്ചക്കറികള്‍ വീട്ടിലെത്തും കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ്…

2025 ഓടെ ബാലവേല പൂര്‍ണമായും ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

2025 ഓടെ ബാലവേല പൂര്‍ണമായും ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് 2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ്…

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 171 മരണം

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 171 മരണം   സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം…

പ്രമാടത്ത് 51 പേര്‍ക്കും കോന്നിയില്‍ 36 പേര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു

പ്രമാടത്ത് 51 പേര്‍ക്കും കോന്നിയില്‍ 36 പേര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ്

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ്…

ഡി വൈ എസ് പിയുടെ പേരില്‍ വ്യാജ ഫേസ്​ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചു : മുന്നറിയിപ്പ്

ഡി വൈ എസ് പിയുടെ പേരില്‍ വ്യാജ ഫേസ്​ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചു : മുന്നറിയിപ്പ് കേരളത്തില്‍ വ്യാപകമായി ഫേസ് ബുക്ക് സോഷ്യല്‍…

പത്തനംതിട്ടയില്‍ വീണ്ടും തട്ടിപ്പ് : സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കോടികളുമായി മുങ്ങി

  ഉയര്‍ന്ന പലിശ മോഹിച്ച് ലക്ഷകണക്കിന് രൂപ നിക്ഷേപിച്ചവരുടെ കോടികളുമായി ഉടമ മുങ്ങിയതായി പരാതി . പത്തനംതിട്ടയില്‍ വീണ്ടും കോടികളുടെ നിക്ഷേപവുമായി…