കോന്നി വാര്‍ത്ത ഡോട്ട് കോം : കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ഫിഷര്‍മാന്‍ കോളനി ഭാഗം), വാര്‍ഡ് 14 (ഇലഞ്ഞിമം പള്ളത്ത് ഭാഗം), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (സ്റ്റേഡിയം റോഡ് മുതല്‍ കോലിഞ്ചിപ്പള്ളി റോഡ് വരെയുള്ള ഭാഗം ), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (രാമന്‍ചിറ അമ്പലത്തുംപാട് റോഡില്‍ , എത്തരത്തില്‍ കലുങ്ക് മുതല്‍ അമ്പലത്തുംപാട് ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും വരുന്ന ഭാഗങ്ങള്‍ ), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, 13 (പൂര്‍ണ്ണമായും), ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05,08,09 (പൂര്‍ണ്ണമായും). കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (വെട്ടിക്കത്തറ ചിറവയല്‍ ഭാഗം ), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (കടവുംപുഴ എം.ടി.എല്‍.പി.സ്കൂള്‍ ജംഗ്ഷന്‍ മുതല്‍ മണ്ണാത്തറ സി.എം എസ് പള്ളിപ്പടി വരെയും, തുളിമണ്‍ ബോര്‍മ്മപ്പടി ഭാഗം വരെ ), വാര്‍ഡ് 02 (ചവറംപ്ലാവ് പുതുവേല്‍പടി മുതല്‍ കരീക്കാട്ടില്‍ ഭാഗം വരെ)എന്നീ പ്രദേശങ്ങളില്‍ ജൂൺ 15 മുതല്‍ ജൂൺ 22 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂൺ 22 ന് അവസാനിക്കും.