കോവിഡ് ആശ്വാസധനസഹായം
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1000 രൂപ കോവിഡ് ആശ്വാസധനസഹായം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഈ തുക അനുവദിച്ച സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വീതം അപേക്ഷ കൂടാതെ അനുവദിക്കും.
പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റിലെ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 0468-2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.