പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണ്ണമായും), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (വാട്ടര്‍ ടാങ്കിന് സമീപം നിരവില്‍ ഭാഗം), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (അരീക്കക്കാവ് ഡിപ്പൊ മുതല്‍ മണിയാര്‍ ഫോറിന്‍പടി ഭാഗം വരെ)എന്നീ പ്രദേശങ്ങളില്‍ 25 മുതല്‍ ജൂലൈ ഒന്ന് വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
മേല്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്നിന് അവസാനിക്കും.