പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 13 (പൂര്‍ണ്ണമായും), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കരേത്ത് ഭാഗം), വാര്‍ഡ് 16 (എഴിക്കാട് കോളനി ഭാഗം), വാര്‍ഡ് 18 (പേരങ്ങാട്ട് കോളനി ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (കുന്നുംപുറം താഴെ ഭാഗം), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 18, 20 (പൂര്‍ണ്ണമായും), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (കോളൂര്‍കുഴി ഭാഗം), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 11 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളില്‍ 29 മുതല്‍ ജൂലൈ 5 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
മേല്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ചിന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *