പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഉടന്‍ ഇടപെടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

 

പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി നടപ്പിലാക്കാൻ അടിയന്തിര ഇടപെടൽ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതാ മന്ത്രിയായ വീണാ ജോർജിനെ കേരളാ ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ച ചടങ്ങിലാണ് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

സാധാരണ ജനങ്ങളുടെ വിഷയങ്ങൾ മുഖ്യധാരയിലേക്ക് ഉയർത്തിക്കോണ്ട് വന്ന് അധികൃതരുടെ മുന്നിൽ എത്തിക്കുന്നതിൽ പ്രഥമസ്ഥാനം പ്രാദേശിക പത്രാപ്രവർത്തകർക്ക് ഉള്ളതാണ്. കോവിഡ് പ്രതിസന്ധിയിലും മുഴുവൻ സമയവും ജോലിയിൽ ഏർപ്പെടുന്ന ഇവർക്ക് സുരക്ഷാ പദ്ധതികൾ അടക്കം ഏർപ്പെടുത്തേണ്ടതും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി പരിശ്രമിക്കുമെന്നും വീണാ ജോർജ് മാധ്യമ പ്രവർത്തകർക്ക് ഉറപ്പ് നൽകി.

ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമിതി അംഗം ബാബു തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ കമ്മറ്റി ഉപഹാരം സെക്രട്ടറി ബിനോയ് വിജയൻ നൽകി. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം ജില്ലാ പ്രസിഡൻ്റ് രാജു കടകരപ്പള്ളി മന്ത്രിക്ക് നൽകി. പത്തനംതിട്ട മേഖലാ കമ്മറ്റിയുടെ ഉപഹാരം പത്തനംതിട്ട മേഖലാ സെക്രട്ടറി തോമസ് ജെ മാത്യു നൽകി.
ദേശീയ സമിതി അംഗം ആഷിക് മണിയാകുളം, ജില്ലാ വൈസ് പ്രസിഡൻ്റ് ആർ വിഷ്ണുരാജ്, കോഴഞ്ചേരി മേഖലാ സെക്രട്ടറി സനിൽകുമാർ, മേഖലാ കമ്മറ്റി അംഗം ഷിജു ഇലന്തൂർ എന്നിവർ പങ്കെടുത്തു.

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമനിധി വിഷയങ്ങൾ നിയമസഭയിൽ കൊണ്ടുവരും : കെ യു ജനീഷ് കുമാർ എം എൽ എ(കോന്നി )

പ്രളയകാലത്തും മഹാമാരികാലത്തും മുന്നിൽ നിന്ന് പോരാടിയ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ വിഷയങ്ങൾ നിയമസഭയിൽ കൊണ്ടുവരുമെന്ന് കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.

പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിനായി സാംസ്കാരിക മന്ത്രിയുമായി ചർച്ച നടത്തുമെന്നും പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾക്കായി ഒരു ജന പ്രതിനിധി എന്ന നിലയിൽ ഒപ്പമുണ്ടാകുമെന്നും കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങിൽ എം എൽ എ യുടെ വസതിയിൽ ആദരവ് ഏറ്റുവാങ്ങിയ ശേഷം മാധ്യമ പ്രവർത്തകർക്ക് ഉറപ്പ് നൽകി.

കെ ജെ യു സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലിൽ മൊമൻ്റോ നൽകി ആദരിച്ചു.കെ ജെ യു കോന്നി ജോയിൻ്റ് സെക്രട്ടറി വിഷ്ണു കെ ഷൈലജൻ പൊന്നാട അണിയിച്ച് ആദരിച്ചു.കെ ജെ യു ജില്ലാ ട്രഷറാർ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ നിവേദനം കൈമാറി.കോന്നി മേഖല പ്രസിഡൻ്റ് വി ശിവകുമാർ,ചിറ്റാർ മേഖല ട്രഷറാർ എബികുര്യൻ,കെ ബി ചന്ദ്രൻ,സജിൻ പി ജോർജ്ജ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *