കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരും: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ഗ്രാമസഭയും ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്പെഷല്‍ ലിക്വിഡിറ്റി ഫണ്ടിന്റെ വിതരണ ഉദ്ഘാടനവും വിള ഇന്‍ഷുറന്‍സ് ദിനാചരണവും നടന്നു.
കൊടുമണ്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഉദ്ഘാടനം
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മഞ്ചു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏനാദിമംഗലം കൃഷി ഓഫീസര്‍ ഗിരീഷ് സ്വാഗതം ആശംസിച്ചു.
പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും വിള ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചും കൃഷി ഓഫീസര്‍ വിശദീകരിച്ചു. പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും ജനോപകാരപ്രദമായ വിവിധ പദ്ധതികള്‍ പ്രസിഡന്റ് വിശദീകരിച്ചു. തുടര്‍ന്ന് വിവിധ നടീല്‍ വസ്തുക്കളുടെ വിതരണ ഉദ്ഘാടനം നടന്നു. വിള ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട് നിര്‍വഹിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രാകരം ഉള്ള നടീല്‍ വസ്ഥുക്കളുടെ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിജ മാത്യു അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ലത, പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് മനോജ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി.