പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പൂര്‍ണ്ണമായും) കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (ചെട്ടിമുക്ക് ഭാഗം), വാര്‍ഡ് 5 (ചിറക്കാല ഭാഗവും, പാലക്കുഴി ഭാഗവും), വാര്‍ഡ് 11 (ഇരപ്പുകുഴിഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ രണ്ടു മുതല്‍ എട്ടു വരെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ എട്ടിന് അവസാനിക്കും.