കോന്നി മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പന്തളം സ്വദേശികളായ യുവാക്കളുടെ പരാതിയിൽ അടൂർ മിത്രപുരം സ്വദേശി രാജേഷ് എന്നയാളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ജില്ലയില്‍ 70 പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നു പരാതിക്കാര്‍ പറയുന്നു . പന്തളം നിവാസിയുടെ കയ്യില്‍ നിന്നും ജനപ്രതിനിധിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നു പറഞ്ഞാണ് ഒരു ലക്ഷം രൂപാ വാങ്ങിയത് . മറ്റൊരാളില്‍ നിന്നും 80000 രൂപയും വാങ്ങി .പണം വായ്പ്പയായി വാങ്ങി എന്നുള്ള നിലയില്‍ കരാറും എഴുതി . 2018മുതല്‍ ആണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് . മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങി എങ്കിലും ജോലി കിട്ടാത്തതിനെ തുടര്‍ന്നു പണം നല്‍കിയവര്‍ രാജേഷിനെ അന്വേഷിച്ചു എങ്കിലും 6 മാസമായി ഇയാള്‍ സ്ഥലത്തു ഇല്ല എന്ന് അറിഞ്ഞതോടെ ആളുകള്‍ പോലീസില്‍ പരാതി നല്‍കി .
മുന്‍ കോന്നി എം എല്‍ എ അഡ്വ അടൂര്‍ പ്രകാശിന്‍റെ പ്രൈവറ്റ് സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയത് . രാജേഷ് മിത്രപുരം എന്ന ആളെ തനിക്ക് അറിയില്ലെന്ന് അടൂര്‍ പ്രകാശ് മാധ്യമങ്ങളോടെ പറഞ്ഞു .
തട്ടിപ്പിന് ഇരയായ കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പരാതി നല്‍കും എന്ന് പറഞ്ഞു . വിദ്യാഭ്യാസത്തിന് അനുസരിച്ച് ഉള്ള ജോലിയാണ് വാഗ്ദാനം ചെയ്തത് . പ്രതിയെ കണ്ടെത്തുവാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു .