ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

പത്തനംതിട്ട ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുളള ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തംഗങ്ങളെ തെരഞ്ഞെടുക്കുന്നതായിരുന്നു ആദ്യ ഘട്ടം. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്ന് 10 അംഗങ്ങളെയാണ് ആസൂത്രണ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലാണു തെരഞ്ഞെടുപ്പ് നടന്നത്. ഒരു പട്ടികജാതി സ്ത്രീ, ഒരു പട്ടികജാതി അംഗം, നാലുവീതം സ്ത്രീ-പുരുഷ അംഗങ്ങള്‍ എന്നിവരെയാണു തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജി പി രാജപ്പന്‍, വി.ടി അജോമോന്‍, ലേഖാ സുരേഷ്, സി.കെ ലതാകുമാരി, സാറാ തോമസ്, ബീനപ്രഭ, ആര്‍.അജയകുമാര്‍, ജിജി മാത്യു, സി.കൃഷ്ണകുമാര്‍, ജോര്‍ജ് ഏബ്രഹാം എന്നിവരെയാണു തെരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് (ജൂലൈ 7)രാവിലെ 11 ന് ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് ഒന്ന് വീതം സ്ത്രീ-പുരുഷ അംഗങ്ങളെയും തെരഞ്ഞെടുക്കും. ഏതെങ്കിലും സ്ഥാനത്തേക്കു മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെ 10.30 ന് മുന്‍പ് നാമനിര്‍ദ്ദേശ പത്രിക വരണാധികാരിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *