നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകി എത്തിയ മുതിര്‍ന്ന ആനയുടെ ജഡം കരയ്ക്ക് അടുപ്പിച്ചു : രണ്ടു കുട്ടിയാനകളുടെ ജഡം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നു
അച്ചൻ കോവിൽ നദിയിലൂടെ ചരിഞ്ഞ നിലയിൽ ഒഴുകിയെത്തിയ ഒരു മുതിര്‍ന്ന ആനയുടെയും രണ്ടു കുട്ടിയാനകളുടെയും ജഡത്തില്‍ ഒരെണ്ണം വനം വകുപ്പ് കണ്ടെത്തുകയും കരയ്ക്ക് അടുപ്പിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു . 2 കുട്ടിയാനകളുടെ ജഡം കണ്ടെത്താന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .
അരുവാപ്പുലം അർത്ഥകണ്ഠൻ മൂഴി കടവിന് സമീപം ഈഞ്ച പടര്‍പ്പില്‍ കുടിങ്ങിയ മുതിര്‍ന്ന ആനയുടെ ജഡം കണ്ടെത്തുകയും കുട്ടവഞ്ചിയില്‍ എത്തി ജഡം കെട്ടി വലിച്ചുകൊണ്ടു കരയ്ക്ക് കയറ്റി പോസ്റ്റ്മോർട്ടം ചെയ്തു . രണ്ടു കുട്ടിയാനകളുടെ ജഡം കണ്ടെത്തുവാൻ വനം വകുപ്പ് നദിയുടെ ഇരുകരകളിലും അന്വേഷണം നടത്തുന്നു.
ഇന്നലെ രാവിലെയാണ് ( 10/07/2021 )കല്ലേലി ആനക്കുളം കടവ് വഴി മുതിര്‍ന്ന ഒരാനയുടെയും 2 കുട്ടിയാനകളുടെയും ജഡം ഒഴുകി വരുന്നത് കോന്നി വാര്‍ത്താ സംഘം കണ്ടത് . കോന്നി വനം ചെക്ക് പോസ്റ്റില്‍ വിവരം അറിയിക്കുകയും കോന്നി ടി എഫ് ഓയ്ക്കു വിവരം കൈമാറുകയും ചെയ്തു . ഞണ വാല്‍ ചെക്ക് പോസ്റ്റ് കടവ് കഴിഞ്ഞതോടെ ആനകളുടെ ജഡം കാണാതെയായി .കോന്നി വാര്‍ത്ത മാത്രമാണ് വീഡിയോ പകര്‍ത്തിയത് .
വെള്ളത്തില്‍ അടിഞ്ഞു ഒരാനയുടെ ജഡം ഈഞ്ച പടര്‍പ്പില്‍ കുടുങ്ങി കിടക്കുന്നതായി വൈകീട്ട് വന പാലകര്‍ കണ്ടെത്തി . ഒഴുകി പോകാതെ ഇരിക്കാന്‍ കാലില്‍ വടം ഉപയോഗിച്ച് കെട്ടി . രാവിലെ ജഡം കരയ്ക്ക് അടുപ്പിച്ചു ഉച്ച കഴിഞ്ഞു പോസ്റ്റ് മോര്‍ട്ടം ചെയ്തു .
കുട്ടിയാനകളുടെ ജഡം നദിയിലൂടെ ഒഴുകി വരുന്ന ചിത്രം കോന്നി ഡിഎഫ് ഒയ്ക്കും നടുവത്ത് മൂഴി ആര്‍ ഒ യ്ക്കും കോന്നി വാര്‍ത്ത കൈമാറിയിരുന്നു .
കുട്ടിയാനകളുടെ ജഡം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കിലും വനം വകുപ്പ് സമഗ്ര അന്വേഷണം നടത്തുന്നു . അച്ചന്‍ കോവില്‍ അറുതല കയ ഭാഗത്ത് വെള്ളം കുടിക്കാന്‍ എത്തിയ ആനകുട്ടികള്‍ ഒഴുക്കില്‍ പ്പെട്ടപ്പോള്‍ മുതിര്‍ന്ന ആന രക്ഷിക്കാന്‍ നദിയില്‍ ചാടുകയും മൂന്നു ആനകളും ഒഴുക്കില്‍ പ്പെടുകയും ശക്തമായ ഒഴുക്കില്‍ പാറകളില്‍ തട്ടി മരണ പ്പെടുവാന്‍ ആണ് സാധ്യത എന്നാണ് നിഗമനം . പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൃത്യമായി അറിയുവാന്‍ കഴിയൂ . രണ്ടു കുട്ടിയാനകളുടെ ജഡം കൂടിയുണ്ടെന്ന് കോന്നി വാര്‍ത്ത കൃത്യമായി പറയുന്നു .