കോവിഡ് 19 കൂട്ട പരിശോധന: പത്തനംതിട്ടയില്‍ ആദ്യദിനം
8062 സാമ്പിളുകള്‍ ശേഖരിച്ചു
കോവിഡ് ബാധിതരെ നേരത്തെ കണ്ടെത്തി പ്രതിരോധം ശക്തമാക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന രണ്ടു ദിവസത്തെ കൂട്ട പരിശോധനയുടെ ആദ്യ ദിനത്തില്‍ 8062 സാമ്പിളുകള്‍ ശേഖരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു.
സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ 5757 പേരില്‍ നിന്നും സ്വകാര്യ കേന്ദ്രങ്ങളില്‍ 2305 പേരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. രോഗികളെ നേരത്തേ കണ്ടെത്തി ഐസൊലേഷനിലാക്കേണ്ടതു രോഗവ്യാപനം തടയുന്നതിന് അത്യാവശ്യമാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്നവര്‍, കണ്ടെയ്ന്‍മെന്റ് സോണിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍, കോളനി നിവാസികള്‍, വൃദ്ധസദനങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്നവര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ കോവിഡ് പരിശോധന വ്യാപിപ്പിക്കേണ്ടതുണ്ട്.
കൂട്ട പരിശോധനയുടെ രണ്ടാം ദിവസമായ ഇന്നും(ജൂലൈ 16 വെള്ളി) തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ പരിശോധനയ്ക്കു സ്വമേധയാ തയാറായി മുന്നോട്ടു വരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.