പത്തനംതിട്ട ജില്ലയില്‍ ഇന്ന് 433 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കലഞ്ഞൂര്‍ 25

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 433 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 265 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്ന് വന്നതും 432 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. അടൂര്‍ 14
2. പന്തളം 14
3. പത്തനംതിട്ട 8
4. തിരുവല്ല 24
5. ആനിക്കാട് 4
6. ആറന്മുള 7
7. അരുവാപുലം 3

8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 7
12. ഏറത്ത് 5
13. ഇലന്തൂര്‍ 7
14. ഏനാദിമംഗലം 20
15. ഇരവിപേരൂര്‍ 7
16. ഏഴംകുളം 12
17. എഴുമറ്റൂര്‍ 1
18. കടമ്പനാട് 5
19. കടപ്ര 6

20. കലഞ്ഞൂര്‍ 25
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 4
23. കൊടുമണ്‍ 6
24. കോയിപ്രം 2

25. കോന്നി 18
26. കൊറ്റനാട് 6
27. കോട്ടാങ്ങല്‍ 8
28. കോഴഞ്ചേരി 9
29. കുളനട 4
30. കുന്നന്താനം 15
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 8

33. മല്ലപ്പളളി 6
34. മല്ലപ്പുഴശ്ശേരി 4
35. മെഴുവേലി 5
36. നാറാണംമൂഴി 8
37. നാരങ്ങാനം 17
38. നെടുമ്പ്രം 8
39. നിരണം 1
40. ഓമല്ലൂര്‍ 4
41. പള്ളിക്കല്‍ 11
42. പന്തളം-തെക്കേക്കര 3
43. പെരിങ്ങര 3

44. പ്രമാടം 5
45. പുറമറ്റം 1
46. റാന്നി 5
47. റാന്നി-പഴവങ്ങാടി 5
48. റാന്നി-പെരുനാട് 18
49. സീതത്തോട് 17
50. തണ്ണിത്തോട് 5
51. തോട്ടപ്പുഴശ്ശേരി 8
52. തുമ്പമണ്‍ 1
53. വടശ്ശേരിക്കര 8
54. വളളിക്കോട് 6
55. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 126293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 118792 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 17.07.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (52) 21.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
2) 17.07.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (86) 20.07.2021ന് സ്വവസതിയില്‍ മരിച്ചു.
3) അടൂര്‍ സ്വദേശി (83) 20.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.

ജില്ലയില്‍ ഇന്ന് 265 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 120514 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5019 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4794 പേര്‍ ജില്ലയിലും, 225 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 10836 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1659 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3070 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 70 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 26 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15565 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ
ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 324706 1723 326429
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 335886 3515 339401
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 49845 9 49854
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 8729 10 8739
6 സി.ബി.നാറ്റ് പരിശോധന 889 1 890
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 720540 5258 725798
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 526110 2516 528626
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 1246650 7774 1254424

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7774 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2887 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.07 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.6 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 93 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 127 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 950 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

Leave a Reply

Your email address will not be published. Required fields are marked *