എം.സി റോഡില്‍ കലുങ്ക് നിര്‍മാണത്തോട് അനുബന്ധിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്ക് ഭാഗത്തുളള വണ്‍വേയുടെ ഭാഗവും(വളവ് ഭാഗത്ത്) തിരുഹൃദയ കത്തോലിക്കാപളളിയുടെ മുന്‍ഭാഗവും ചേര്‍ന്നു വരുന്ന റോഡ് കുറുകെ മുറിക്കുന്നതിനാല്‍ ഇതുവഴിയുളള വാഹനഗതാഗതത്തിന് നിയന്ത്രണം.
ഈ ഭാഗത്ത് ഗതാഗതം ക്രമീകരിച്ച് വണ്‍വേ ക്രമീകരണം നിയന്ത്രിക്കാനും അടൂര്‍ സെന്‍ട്രലിന് കിഴക്ക് ഭാഗത്ത് നിന്ന് (പത്തനംതിട്ട, പത്തനാപുരം എന്നിവിടങ്ങളില്‍) വരുന്ന വാഹനങ്ങള്‍ ഗാന്ധി സ്മൃതി മൈതാനത്തിന് വടക്കു ഭാഗത്ത് കൂടി പോകുന്നതിനും അടൂര്‍ സെന്‍ട്രലിന് പടിഞ്ഞാറ് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയില്‍ പ്രവേശിക്കാതെ ഗാന്ധിസ്മൃതി മൈതാനത്തിന് മുന്‍വശത്തുകൂടിയും കടന്നുപോകണമെന്ന് അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.