ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ഇന്ത്യയ്ക്ക് ആദ്യ മെഡൽ
Tokyo 2020: Mirabai Chanu becomes 1st Indian weightlifter to win silver in Olympics

 

ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത് മീരാബായ് ചാനുവാണ്. ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്.

ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്.

2000 ലെ ഒളിമ്പിക്‌സിൽ കർണം മല്ലേശ്വരി ഇതേ ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്. സ്‌നാച്ചിൽ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിർത്തിയതാണ് മീരാബായിയെ വെള്ളിയിൽ ഒതുക്കിയത്.

India’s star weightlifter Mirabai Chanu created history on Saturday as she overcame her Rio heartbreak to become the first Indian weightlifter to win the silver medal at the Olympic Games. Chanu also became the first Indian to win an Olympic medal at the 2020 Tokyo Games in the Women’s 49kg category.

China’s Zhihui Hou won the gold medal in the women’s 49-kg weightlifting at the Tokyo Olympics, lifting a total of 210 kg, while Indonesia’s Windy Cantika Aisah won the bronze medal. Chanu managed to lift a total of 202 kg in the women’s 49kg category to become the second Indian weightlifter after Karnam Malleswari to win an Olympic medal. A new Olympic record was registered by Mirabai Chanu with a successful lift of 115kg in clean and jerk.

Mirabai Chanu wins SILVER in women’s 49kg weightlifting!

Leave a Reply

Your email address will not be published. Required fields are marked *