ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍
എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശന(2021-22)ത്തിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം (8547005097, 0484 2575370), ചെങ്ങന്നൂര്‍ (8547005032, 0479 2454125), അടൂര്‍ (8547005100, 0473 4231995), കരുനാഗപ്പള്ളി (8547005036, 0476 2665935), കല്ലൂപ്പാറ (8547005034, 0469 2678983), ചേര്‍ത്തല (8547005038, 0478 2552714) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ചു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ആഗസ്റ്റ് ഒന്‍പതിന് വൈകുന്നേരം അഞ്ചിന് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in/ ഇമെയില്‍ ihrd.itd@gmail.com മുഖാന്തിരം ലഭിക്കും.
ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ(ഐ.എച്ച്.ആര്‍. ഡി.) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകള്‍ക്ക് അപേക്ഷിക്കുവാനുള്ള തീയതി ഈ മാസം 31 വരെ നീട്ടി.
1. പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്(പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍), 2. ഡാറ്റഎന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോ മേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റര്‍), 3. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ) (1 സെമസ്റ്റര്‍), 4. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1 സെമസ്റ്റര്‍), 5. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍), 6.അഡ്വാന്‍സഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍), 7.ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം) (1 സെമസ്റ്റര്‍), 8. പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) (1 സെമസ്റ്റര്‍). കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.