പത്തനംതിട്ട ജില്ലയില്‍ ഇന്ന് 523 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 523 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 483 പേര്‍ രോഗമുക്തരായി
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നും വന്നവരും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 516 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1. അടൂര്‍ 14
2. പന്തളം 29
3. പത്തനംതിട്ട 18
4. തിരുവല്ല 40
5. ആനിക്കാട് 11
6. ആറന്മുള 17
7. അരുവാപുലം 1
8. അയിരൂര്‍ 3
9. ചെന്നീര്‍ക്കര 8
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 6
12. ഏറത്ത് 20
13. ഇലന്തൂര്‍ 4
14. ഏനാദിമംഗലം 12
15. ഇരവിപേരൂര്‍ 2
16. ഏഴംകുളം 12
17. എഴുമറ്റൂര്‍ 10
18. കടമ്പനാട് 25
19. കടപ്ര 7
20. കലഞ്ഞൂര്‍ 1
21. കല്ലൂപ്പാറ 8
22. കവിയൂര്‍ 6
23. കൊടുമണ്‍ 8
24. കോയിപ്രം 19
25. കോന്നി 16
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 6
28. കോഴഞ്ചേരി 5
29. കുളനട 4
30. കുന്നന്താനം 9
31. കുറ്റൂര്‍ 7
32. മലയാലപ്പുഴ 8
33. മല്ലപ്പളളി 13
34. മല്ലപ്പുഴശ്ശേരി 2
35. മെഴുവേലി 10
36. മൈലപ്ര 8
37. നാറാണംമൂഴി 13
38. നാരങ്ങാനം 8
39. നെടുമ്പ്രം 2
40. നിരണം 6
41. ഓമല്ലൂര്‍ 9
42. പള്ളിക്കല്‍ 26
43. പന്തളം-തെക്കേക്കര 2
44. പെരിങ്ങര 6
45. പ്രമാടം 2
46. പുറമറ്റം 5
47. റാന്നി 9
48. റാന്നി-പഴവങ്ങാടി 6
49. റാന്നി-അങ്ങാടി 3
50. റാന്നി-പെരുനാട് 9
51. സീതത്തോട് 3
52. തണ്ണിത്തോട് 3
53. തോട്ടപ്പുഴശ്ശേരി 6
54. തുമ്പമണ്‍ 1
55. വടശ്ശേരിക്കര 10
56. വളളിക്കോട് 4
57. വെച്ചൂച്ചിറ 7
ജില്ലയില്‍ ഇതുവരെ ആകെ 128464 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 120948 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 24.07.2021ന് രോഗബാധ സ്ഥിരീകരിച്ച നിരണം സ്വദേശി (55) 24.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
2) 15.07.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (67) 25.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
3) 12.07.2021ന് രോഗബാധ സ്ഥിരീകരിച്ച മെഴുവേലി സ്വദേശി (87) 26.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
ജില്ലയില്‍ ഇന്ന് 483 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 122827 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4858 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4681 പേര്‍ ജില്ലയിലും 177 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10548 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1603 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2995 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 58 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15856 പേര്‍ നിരീക്ഷണത്തിലാണ്.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6782 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2544 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.02 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.5 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 136 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 127 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 984 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.