പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (28 മുതല്‍ ആഗസ്റ്റ് 3 വരെ)

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (28 മുതല്‍ ആഗസ്റ്റ് 3 വരെ)

കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ഐക്കുഴി മുഴുവനായും), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 36 പൂര്‍ണ്ണമായും, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 അമ്പാട്ട് ഭാഗം( കോമളം കാണിക്ക മണ്ഡപം മുതല്‍ കുംബമല കാണിക്കമണ്ഡപം വരെ), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (മൈക്കുളത്ത് പത്തനംതിട്ട റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (വടക്കേമുറി – ഹില്‍രാജ് കടവ് ഭാഗം) വാര്‍ഡ് 3 (മുഴുവനായും), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 വേളൂക്കാവ് ഭാഗം, വാര്‍ഡ് 13 കല്ലിക്കുന്ന് കോളനി, പാമലകുളം, മൈലമണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ താഴ്‌വശം, വാര്‍ഡ് 6 പൊയ്കയില്‍ മേവശം ഭാഗം എന്നീ പ്രദേശങ്ങളില്‍ 28 മുതല്‍ 3 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ:ദിവ്യ എസ്.അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 3ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *