മലയാള നടൻ ജനാർദ്ദനൻ മരിച്ചുവെന്ന് വ്യാജ പ്രചരണം
മലയാള നടന്‍ ജനാര്‍ദ്ദനന്‍ മരണപ്പെട്ടു എന്ന തരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഇന്നലെ വൈകിട്ട് മുതല്‍ സോഷ്യല്‍ മീഡിയാകളില്‍ വ്യാജ പ്രചാരണം നടക്കുന്നു . മലയാള നടന്‍ ജനാര്‍ദ്ദനന്‍റെ ചിത്രം സഹിതമാണ് വ്യാജ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചത് . സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമുകളായ ഫേസ് ബുക്ക് ,വാട്സ് ആപ്പ് എന്നിവയിലൂടെ ആണ് വ്യാജ പ്രചരണം നടന്നത് .
കന്നടയിലെ ജനാര്‍ദ്ദനനന്‍ എന്നു പേരായ ഒരു നടന്‍ മരണപ്പെട്ടിരുന്നു . കേട്ടപ്പാതി കേള്‍ക്കാത്ത പാതി സോഷ്യല്‍ മീഡിയാ ജ്വരം ബാധിച്ച ചില ആളുകള്‍ മലയാള നടന്‍ ജനാര്‍ദ്ദനന്‍റെ ചിത്രം വെച്ച് മരണപ്പെട്ടതായി പോസ്റ്ററുകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു . സത്യാവസ്ഥ അറിയാത്ത സിനിമാ പ്രവര്‍ത്തകര്‍ പോലും ഈ പോസ്റ്ററുകള്‍ ആദ്യം ഷെയര്‍ ചെയ്തു . പിന്നീട് തെറ്റ് മനസ്സിലായി അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു എങ്കിലും വ്യാജ വാര്‍ത്താ പോസ്റ്ററുകള്‍ പിന്‍ വലിക്കാന്‍ ഇതിന്‍റെ ” നിര്‍മ്മാതാക്കള്‍ ” ശ്രമിച്ചില്ല . ഇവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കണം എന്നാണ് മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും അഭിപ്രായം .
യാതൊരു സ്ഥിരീകരണവും ഇല്ലാതെ തെറ്റായ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്ന ആളുകള്‍ നമ്മള്‍ക്ക് ഇടയില്‍ ഇന്നും ഉണ്ട് . മുന്‍പും പല നടന്‍മാരേയും നടിമാരെയും ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയായിലൂടെ ” പച്ചയ്ക്ക് കൊന്നിട്ടുണ്ട് .