പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മെഴുവേലി ജംഗ്ഷന്‍ മുതല്‍ കുറിയാനിപ്പള്ളി വരെയുള്ള ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കിടങ്ങില്‍ ഭാഗം, നെടുക്കുന്ന് ഭാഗം), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (മഞ്ഞത്താനം കോളനി പ്രദേശം), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കൊമ്പനോലി അംഗന്‍വാടിയുടെ സമീപ പ്രദേശങ്ങളും, കണ്ണമ്പാറ ഭാഗവും)എന്നീ പ്രദേശങ്ങളില്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് ആറു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് ആറിന് അവസാനിക്കും.