പത്തനംതിട്ട ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡ്രൈവിംഗ് പരിശീലനം
പത്തനംതിട്ട ജില്ലയിൽ കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതെ ഡ്രൈവിംഗ് പരിശീലനം എന്ന് വ്യാപക പരാതി . പരാതി ഉണ്ടായിട്ടും അധികാരികള്‍ മൌനം പാലിക്കുന്നു
സര്‍ക്കാര്‍ കോവിഡ് മാനദണ്ഡപ്രകാരം ഇൻസ്ട്രക്ടറെ കൂടാതെ ഒരു പഠിതാവ് മാത്രമെ പാടുള്ളു എന്ന നിബന്ധന ഉള്ളപ്പോൾ ആണ് ജില്ലയിലെ പണകാരുടെ ചില ഡ്രൈവിംഗ് സ്കൂളുകാർ മൂന്നുംനാലും പേരെ വാഹനത്തിൽ കയറ്റി പരിശീലനം കൊടുക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പരിശീലനം നടത്തുന്ന ഡ്രൈവിംഗ് സ്കൂളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരത്തിൽ കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പും, പോലീസും, ദുരന്തനിവാരണ അതോറിറ്റിയും തയ്യാറാകണം എന്നാണ് ആവശ്യം . ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ ഇടപെടണം എന്നാണ് ആവശ്യം .
കോന്നി, വള്ളിക്കോട്, അട്ടച്ചാക്കൽ, പത്തനംതിട്ട നഗരസഭ എന്നീ പ്രദേശങ്ങളില്‍ ആണ് കോവിഡ് മാനദണ്ഡം ലംഘിച്ചു കൊണ്ട് ചില “ഉന്നത ” ഡ്രൈവിങ് സ്കൂളുകാരുടെ പരിശീലനം . പന്തളത്തുള്ള ഡ്രൈവിംഗ് സ്കൂൾ പോലും കോന്നിയിൽ വന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മൂക്കിന് താഴെ വന്ന് 4 പേരെ വച്ച് പഠിപ്പിച്ചപ്പോൾ പരാതിപ്പെട്ടിട്ടുപോലും നടപടി സ്വീകരിച്ചില്ല. കോന്നിയില്‍ ജോയിന്‍ ആർ.ടി.ഒ നിലവില്‍ അവധിയില്‍ ആണെങ്കിലും പകരം ചുമതല എം വി എയ്ക്കു ആണ് . മറ്റ് സ്ഥലത്തെ ഡ്രൈവിങ് സ്കൂള്‍ ആളുകള്‍ കോന്നിയില്‍ വരെ എത്തി മൂന്നും നാലും ആളുകളെ കയറ്റി ആണ് പരിശീലനം .ഇത് കണ്ടിട്ടും കോന്നി ജോയിന്‍ ആർ.ടി.ഒയുടെ ചുമതലക്കാര്‍ ലംഘനത്തിന് കൂട്ട് നില്‍ക്കുന്നു എന്നാണ് പരാതി .
കോന്നി ജോയിന്‍ ആര്‍ ടി ഒ ഓഫീസിന് എതിരെ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട് . വിജിലന്‍സില്‍ ചിലര്‍ പരാതിയും നല്‍കി .