പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പുറമറ്റം ഗ്രാമപഞ്ചായത്ത് 05, 06 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് സ്‌കൂള്‍ പ്രദേശം – മുതുപാല – പിച്ചാത്തിക്കല്ലുങ്കല്‍ – പുത്തളപ്പ് – പടുതോട് മല – ചീനിക്കാല – ബ്ലോക്ക് മല – പന്ത്രണ്ടുപറ – കാവുങ്കല്‍ – കാവുങ്കല്‍ കോളനി എന്നീ പ്രദേശങ്ങള്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണമായും), വാര്‍ഡ് 14 (കത്താടത്തു ഭാഗം, അടൂര്‍ സാംസ്‌കാരിക നിലയം ഭാഗം), വാര്‍ഡ് 15 (ചാല, തെന്നാപ്പറമ്പ് ഭാഗം), വാര്‍ഡ് 18 (മായക്കോട് ഭാഗം)എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ എട്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്ത പക്ഷം മറ്റൊരു ഉത്തരവ് കൂടാതെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍
ഓഗസ്റ്റ് എട്ടിന് അവസാനിക്കും.