പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (തുണ്ടിപ്പടി ജംഗ്ഷന്‍ മുതല്‍ പുല്ലേലിമണ്‍ കരിക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ഉദയന്‍കാവ് മുതല്‍ ഐക്കരേത്ത് വരെയുള്ള പ്രദേശങ്ങള്‍), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (ചത്തിപ്പറമ്പ് പ്രദേശം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (പോത്തുപാറ പ്രദേശം), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 10, 11 (മുഴുവനായും) എന്നീ പ്രദേശങ്ങളില്‍ 09.08.2021 മുതല്‍ 15.08.2021 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ:ദിവ്യ എസ്.അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 15 ന് അവസാനിക്കും.