പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 01 (നന്നുവക്കാട് വൈഎംസിഎ നോര്‍ത്ത് ഭാഗം, പെരിങ്ങമല – തോണിക്കുഴി വള്ളിക്കാലാ കോളനി ഭാഗം), മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (പൂര്‍ണമായും), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കിഴക്കുപുറം മണ്ണില്‍പ്പടി കോളനി പ്രദേശം ), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (കുളത്തൂരേത്ത് കോളനി), വാര്‍ഡ് 06 (തേക്കൂട്ടത്തില്‍ ഭാഗം), വാര്‍ഡ് 05, 13 പൂര്‍ണമായും, ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (തലക്കോട്ടുമല ഭാഗം, പോസ്റ്റ് ഓഫീസ് ഭാഗം)എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 18 മുതല്‍ 24 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ .എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 24 ന് അവസാനിക്കും
പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ എട്ട് ശതമാനത്തില്‍ കൂടുതലുള്ളത് രണ്ട് വാര്‍ഡുകളില്‍;ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ രണ്ട് വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പത്തനംതിട്ട നഗരസഭയിലെ അഞ്ച്, തിരുവല്ല നഗരസഭയിലെ രണ്ട് എന്നീ വാര്‍ഡുകളിലാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) എട്ട് ശതമാനത്തിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും.
പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച ശേഷം ആകെ ജനസംഖ്യ (പഞ്ചായത്ത് പ്രദേശമാണെങ്കില്‍ പഞ്ചായത്തിലെ ആകെ ജനസംഖ്യ, മുനിസിപ്പാലിറ്റി ആണെങ്കില്‍ വാര്‍ഡിലെ ആകെ ജനസംഖ്യ) കൊണ്ട് ഹരിച്ചാണ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം കണ്ടെത്തുന്നത്.