കൊക്കാത്തോട് ഉള്‍വനത്തില്‍ നിന്നും തലയോട്ടിയും അസ്ഥിക്കഷണവും കണ്ടെത്തി
കോന്നി കൊക്കാത്തോട് ഉള്‍വനത്തില്‍ നിന്നും തലയോട്ടിയും അസ്ഥിക്കഷണവും കണ്ടെത്തി. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വന വിഭവം ശേഖരിക്കാന്‍ വനത്തില്‍ പോയ ആദിവാസി ദമ്പതികളെ കാണാന്‍ ഇല്ലെന്നുള്ള പരാതിയെ തുടര്‍ന്ന്‍ കോന്നി പോലീസ് വനത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ആണ് ഒരു തലയോട്ടി , തുട എല്ല് , വാരിയെല്ല് , താടിയെല്ല് ,തലമുടി , തുണിയുടെ കക്ഷണം എന്നിവ കണ്ടത്തിയത് .
കൊക്കാത്തോട് കോട്ടാമ്പാറ ഗിരിജന്‍ കോളനിയിലെ ശശി ( 22 ) ഇയാളുടെ ഭാര്യ സുനിത എന്നിവരെ ആണ് കാണാതായത് . സുനിതയെയും ഭര്‍ത്താവിനെയും കാണാന്‍ ഇല്ലെന്നു കാട്ടി സുനിതയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു . മാഞ്ഞാര്‍ വന മേഖലയില്‍ കുന്തിരിക്കം ശേഖരിക്കാന്‍ പോയ ഇവര്‍ മടങ്ങി വന്നിട്ടില്ല എന്നാണ് സുനിതയുടെ പിതാവ് അച്യുതന്‍ നല്‍കിയ പരാതി .ക്രൈം നമ്പര്‍ 01/22 ആയി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു .
വന പാലകരുടെ സഹായത്താല്‍ കഴിഞ്ഞ ദിവസം മുതല്‍ പോലീസ് വനത്തില്‍ അന്വേഷണം ആരംഭിച്ചു . കിട്ടിയ തലയോട്ടിയും മറ്റും മനുഷ്യന്‍റെ തന്നെ എന്ന് ഉറപ്പിച്ചിട്ടുണ്ട് . കാണാതായവരുടെ തന്നെ ആണോ എന്ന് ശരീര അവശിഷ്ടങ്ങള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് വേണ്ടി അയക്കുവാന്‍ കോന്നി പോലീസ്സില്‍ ഉണ്ട് . തുടര്‍ നടപടികള്‍ക്ക് വേണ്ടി ഇവ ഫോറന്‍സിക്ക് ലാബിലേക്ക് മാറ്റും