റാന്നി വലിയപാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം നല്ലനിലയില്‍ നടക്കുന്നതിനാല്‍ നിര്‍മ്മാണ പ്രവൃത്തികളില്‍ വേഗത കൈവരിച്ചിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ വികസന പദ്ധതികളുടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിസ്ട്രിക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ഡി.ഐ.സി.സി) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. റാന്നി വലിയ പാലത്തിന്റെ സ്ഥലമെടുപ്പു പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പൊതുമരാമത്തു മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.ഐ.സി.സിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കാര്യക്ഷമമായി നടക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എല്ലാ മാസവും ഡി.ഐ.സി.സി ചേര്‍ന്ന് ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനാല്‍ പ്രവൃത്തികള്‍ക്ക് വേഗത കൈവന്നിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പി.ഡബ്ല്യൂ.ഡി, കെ.ആര്‍.എഫ്.ബി, കെ.എസ്.ടി.പി, റവന്യൂ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.