സാമൂഹികമാറ്റം ഉണ്ടാകേണ്ടത് എഴുത്തിലൂടെ . തുറന്ന സംവാദത്തിൽ ബെന്യാമിനും എസ്.ഹരീഷും

സാമൂഹികമാറ്റം ഉണ്ടാകേണ്ടത് എഴുത്തിലൂടെ .
തുറന്ന സംവാദത്തിൽ ബെന്യാമിനും എസ്.ഹരീഷും.

 

പത്തനംതിട്ട.. പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ എഴുത്തുകാരൻ കടന്നുപോകുന്നത് ഭീഷണി കളിലൂടെയാണെന്ന് എഴുത്തുകാരായ ബെന്യാമിനും എസ്. ഹരിഷും പറഞ്ഞു. ദേശത്തുടി സാംസ്കാരിക സമാന്വയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യോത്സവത്തിന്റെ സമാപന ദിവസം നടന്ന സർഗ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുരോഗമന വീക്ഷണ ങ്ങളെ ഉൾക്കൊ ള്ളാൻ സമൂഹം ഇനിയും വളർന്നിട്ടില്ല എന്നത് ഖേദകരമാണ്. ഇതിന് മാറ്റമുണ്ടാകേണ്ടത് എഴുത്തിലൂടെ തന്നെയാണെന്ന് അവർ പറഞ്ഞു. ബിനു. ജി. തമ്പി മോഡറേറ്ററായിരുന്നു. സെക്രട്ടറി നാടകക്കാരൻ മനോജ് സുനി നന്ദി രേഖപ്പെടുത്തി. ചലച്ചിത്ര സെമിനാർ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. സിനിമ സമൂഹം സംസ്കാരം എന്ന വിഷയം ഡോ. ബിജു അവതരിപ്പിച്ചു. ചലച്ചിത സെമിനാർ ചലച്ചിത്ര സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്തു. ജിനു ഡി രാജ് മോഡറേറ്ററായി.. ഡോ. മോൻസി ബി ജോൺ , കുമ്പളത്ത് പത്മകുമാർ , സുനിൽ മാലൂർ, സുനിൽ മാമ്മൻ ,, പി. അയ്യപ്പദാസ് , അനു പുരുഷോത്ത്, പ്രേം അടൂർ, ജയിൻ അങ്ങാടിക്കൽ, കെ.ജി അനിൽകുമാർ ,ശ്യാം അതിരുങ്കൽ, ബിനു കെ സാം എന്നിവർ സംസാരിച്ചു.. കാവ്യ സെമിനാർ കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. എസ്.കലേഷ് വിഷയാവതരണം നടത്തി. പ്രസന്നകുമാർ കടമ്മനിട്ട, ഡോ. നിബുലാൽ വെട്ടൂർ , സി.എസ് കൃഷ്ണകുമാർ , അനിൽ ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന കവിയരങ്ങ് വാഴമുട്ടം മോഹനന്റെ അധ്യക്ഷതയിൽ കവി പവിത്രൻ പൂക്കുനി ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടു നിന്ന സാഹിത്യോത്സവം വിനോദ് ഇളകൊള്ളൂർ, നാടകക്കാരൻ മനോജ് സുനി ,രാജേഷ് ഓമല്ലൂർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, ശ്യാം അതിരുങ്കൽ, ഡോ.പി.ടി.അനു, ഡോ. എം എസ് പോൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *