പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി ജനുവരി 12ന് (ബുധനാഴ്ച)
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പന്തളം നഗരസഭാ പരിധിയില്‍ ജനുവരി 12ന് (ബുധനാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.