ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം . കർണാടക, തമിഴ്നാട്, സംസ്ഥാനങ്ങളിൽ കൊവിഡ് കണക്കുകളിൽ വൻ വർധനയാണ് ഉണ്ടായത്
കർണാടകയിൽ 41,457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ മാത്രം കാൽലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 23, 888 പേർ കോവിഡ് ബാധിതരായി.മഹാരാഷ്ട്ര,ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു.കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 39,207 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ രോഗികളുടെ എണ്ണം 11,684 ലേക്ക് താഴ്ന്നു. രാജ്യത്ത് 50 ശതമാനത്തിലധികം കൗമാരക്കാർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കൗമാരക്കാർക്ക് അംഗീകൃതമല്ലാത്ത വാക്‌സിനുകൾ നൽകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് കൊവാക്സീൻ തന്നെ കുത്തിവെക്കുന്ന എന്ന് ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകരോട് ഭാരത് ബയോടെക് നിർദേശിച്ചു.