കുംഭപാട്ട് കുലപതിയുടെ മൂന്നാമത് അനുസ്മരണം ആചാരങ്ങളോടെ കല്ലേലി കാവില്‍ നടന്നു

 

കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ മൂന്നാമത് സ്മരണ ദിനം ദ്രാവിഡ ആചാരാനുഷ്ടാനത്തോടെ കല്ലേലി കാവിൽ നടന്നു.
ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽ നിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭ പാട്ട് പഠന വിഷയമാക്കിരുന്നു. കുംഭപാട്ട് നിത്യവും ഉള്ള ഏക കാവാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്.ദ്രാവിഡ കലകൾ ജന മധ്യത്തിൽ എത്തിക്കുന്ന ഒരാൾക്ക് കുംഭ പാട്ട് ആശാന്റെ പേരിൽ ഉള്ള ബഹുമുഖ പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കുന്നുണ്ട്.

 

 

പ്രകൃതി സംരക്ഷണ പൂജയോടെ സ്മരണ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു . അപ്പൂപ്പൻ അമ്മൂമ്മ പൂജ, പർണ്ണ ശാലയിൽ ആശാൻ വന്ദനം, കുംഭ പൂജ, ആശാൻ അനുസ്മരണം,കുംഭ പാട്ട്, വാനര ഊട്ട്, മീനൂട്ട് പ്രഭാത പൂജ, നിത്യ അന്നദാനം സന്ധ്യാ വന്ദനം ദീപ നമസ്കാരം എന്നിവ നടന്നു.

കാവ് മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജകൾക്ക് കാർമികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *