കൃഷിക്ക് ഹോമിയോ മരുന്ന്; കർഷകർ ജാഗ്രത പാലിക്കണം

 

വിളകളിൽ ഉൽപാദന വർധന ഉണ്ടാക്കുന്നതിനും വരൾച്ചയെ പ്രതിരോധിക്കുന്നതിനുമുള്ള ഹോമിയോ മരുന്നുകളുടെ പ്രയോഗം ഭാരതീയ കാർഷിക ഗവേഷണ കൗൺസിലോ കേരള കാർഷിക സർവകലാശാലയോ അംഗീകരിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കൃഷി വകുപ്പ്.

കൃഷിസർവ-രോഗ കീട സംഹാരി, നവീന ജൈവകൃഷി സൂക്തം എന്നീ പേരുകളിൽ ചില ഹോമിയോ മരുന്നുകൾ സ്വകാര്യ വ്യക്തികളും ഏജൻസികളും പ്രചരിപ്പിക്കുന്നതിനെതിരേ കർഷകർ ജാഗ്രത പാലിക്കണം. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും കാർഷിക സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള സസ്യ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും കൃഷി വകുപ്പ് കോട്ടയം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *