യുക്രൈയിനെ സഹായിക്കാന്‍ അമേരിക്കന്‍ യുദ്ധവിമാനം യുക്രൈയില്‍ എത്തി. യുക്രൈയിനെ കൂടുതലായി സഹായിക്കാന്‍ സുഹൃത്ത് രാജ്യങ്ങള്‍ എല്ലാ യുദ്ധ സഹായവും എത്തിക്കും . യുക്രൈനെതിരെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിൻ പ്രഖ്യാപിച്ച സൈനിക ആക്രമണം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ലുഹാൻസ്ക് മേഖലയിലെ രണ്ട് നഗരങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ട്. റഷ്യൻ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഈ നഗരങ്ങൾ എന്ന് അവർ അവകാശപ്പെടുന്നു. യുക്രൈനിലെ ലുഹാൻസ്ക് മേഖലയിലെ ഷ്ചസ്ത്യ, സ്റ്റാനിറ്റ്സിയ ലുഹാൻസ്ക പട്ടണങ്ങളാണ് പിടിച്ചെടുത്തതായി വിഘടനവാദികൾ അവകാശപ്പെടുന്നത്.
യുക്രൈൻ സൈനിക താവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണിത്. റഷ്യയുടെ ആക്രമണത്തിൽ നൂറുകണക്കിന് യുക്രൈൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പ്രത്യാക്രമണത്തിൽ ലുഹാൻസ്ക് മേഖലയിൽ അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു റഷ്യൻ ഹെലികോപ്റ്ററും യുക്രൈൻ വെടിവച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്