ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ആനിമേഷൻ സിനിമകൾക്കായുള്ള മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (MIFF-2022) 17-ാമത് പതിപ്പ് 2022 മെയ് 29 മുതൽ ജൂൺ 4 വരെ ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ നടക്കും. 2022 മാർച്ച് 15 വരെ ഓൺ-ലൈനിൽ എൻട്രികൾ അയക്കാം .
കൂടാതെ ചലച്ചിത്ര നിർമ്മാതാക്കൾക്ക് വ്യത്യസ്‌ത മത്സര വിഭാഗങ്ങളിലെ സിനിമകളിൽ പ്രവേശിക്കുന്നതിന് www.miff.in അല്ലെങ്കിൽ
https://filmfreeway.com/MumbaiInternationalFilmFestival-MIFF
എന്നതിലേക്ക് ലോഗിൻ ചെയ്യാം.
2019 സെപ്റ്റംബർ 1-നും 2021 ഡിസംബർ 31-നും ഇടയിൽ പൂർത്തിയാക്കിയ സിനിമകൾക്ക് MIFF-2022-ൽ പ്രവേശനത്തിന് അർഹതയുണ്ട്.
ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്ററിക്ക് ഗോൾഡൻ ശംഖും 10 ലക്ഷം രൂപയും ക്യാഷ് അവാർഡും ലഭിക്കും. വിവിധ വിഭാഗങ്ങളിലായി വിജയിക്കുന്ന ചിത്രങ്ങൾക്ക് കാഷ് അവാർഡ്, വെള്ളി ശംഖ്, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കും. ഇന്ത്യ “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുന്നതിനാൽ, നിലവിലെ പതിപ്പ് ഇന്ത്യ@75 എന്ന വിഷയത്തിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ നോൺ-ഫീച്ചർ ഫിലിം നിരയിലെ ഒരു മുതിർന്ന വ്യക്തിക്ക് വി ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കും. 10 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം .
മഹാരാഷ്ട്ര ഗവൺമെന്റിന്റെ പിന്തുണയോടെ ഫിലിംസ് ഡിവിഷനും, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ചേർന്നാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
വിവരങ്ങൾക്ക്, ഫെസ്റ്റിവൽ ഡയറക്ടറേറ്റ് – +91-22-23522252 / 23533275, miffindia@gmail.com .