കീവിലുള്ള എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ നിർദേശം നൽകി യുക്രൈനിലുള്ള ഇന്ത്യൻ എംബസി.രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. ഇതിനായി യുക്രൈൻ റെയിൽവെ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു
യുക്രൈനിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സ്പൈസ്ജെറ്റ് ബുഡാപെസ്റ്റിലേയ്ക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ബോയിങ് 737 എംഎഎക്സ് വിമാനമായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക.
Weekend curfew lifted in Kyiv. All students are advised to make their way to the railway station for onward journey to the western parts.
Ukraine Railways is putting special trains for evacuations.