രണ്ട് കുടുംബങ്ങൾക്ക് കൂടി തണലേകി സുനിൽ ടീച്ചർ: 238 –ാമത്തെയും 240 -ാമത്തേയും വീടുകൾ സമര്‍പ്പിച്ചു
സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 238 –ാമത്തെയും 240 -ാമത്തേയും വീടുകൾ തിരുവില്ലാമല പൂക്കോട്ടു തൊടി ജയപ്രകാശിന്റെയും സത്യഭാമയുടെയും അഞ്ചംഗ കുടുംബത്തിനും ചക്ക ച്ചങ്ങാട് അടികാട്ടിൽ ബിന്ദു കൃഷ്ണൻ കുട്ടിയും 4 കൊച്ചുകുട്ടികളും അടങ്ങിയ കുടുംബത്തിനുമാണ് വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിന്റെ നിർദ്ദേശാനുസരണം ജോൺ നിത എന്നിവരുടെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത് .
ശ്രീജക്കും മകൾക്കും സുനിൽ ടീച്ചറിന്റെ 238- മത് സ്നേഹ ഭവനം
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 238 -മത് സ്നേഹഭവനം തട്ട പ്രാർത്ഥനയിൽ വിധവയായ ശ്രീജക്കും അഞ്ച് വയസ്സുള്ള മകൾ പ്രാർത്ഥനയ്ക്കുമായി പത്തനംതിട്ട കല്ലുപുരയ്ക്കൽ ഡോ. കെ. വി.മാമന്റെ സഹായത്താൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ കെ എം വർക്കി യുടെയും ശോശാമ്മ വർക്കി യുടെയും ഓർമ്മയ്ക്കായി നിർമ്മിച്ചു നൽകി.
വീടിന്റെ താക്കോൽദാനം ഉദ്ഘാടനവും ഡോ. കെ. വി. മാമനും ഭാര്യ പീ.റ്റി.കുഞ്ഞമ്മയും ചേർന്ന് നിർവഹിച്ചു. ഏറെക്കാലമായി വീടില്ലാത്ത അവസ്ഥയിൽ തന്റെ പെൺകുഞ്ഞുമായി സുരക്ഷിതമായി കിടന്നുറങ്ങുവാൻ ഒരു വീടിനായി ശ്രീജ മുട്ടാത്ത വാതിലുകളില്ല. ശ്രീജയുടെ കൂട്ടുകാർ താൽക്കാലികമായ ഒരു കുടിൽ വെച്ച് നൽകുകയും അതിനുള്ളിൽ രാത്രിയിൽ വെളിച്ചം പോലുമില്ലാതെ കഴിയുവാൻ പറ്റാതിരുന്നതിനാൽ മറ്റൊരു വീട്ടിലായിരുന്നു രാത്രിയിൽ ശ്രീജയും മകളും അന്തി ഉറങ്ങിയിരുന്നത്.
ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഡോ.മാമൻ നൽകിയ സഹായത്താൽ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്., വാർഡ് മെമ്പർ ദിവാകര പണിക്കർ., കെ.പി.ജയലാൽ., റാണി സജി., സജി., രജിത. എസ് എന്നിവർ പ്രസംഗിച്ചു.
വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു
നിർധനരായ അർഹർക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ ടീച്ചർ നെ പോലുള്ള വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും പിന്തുണ വേണ്ടത് ഉണ്ടെന്നും വീടുകൾക്ക് അർഹരായവർ മനുഷ്യാധ്വാനമായോ കഴിയാവുന്ന സാമ്പത്തിക പിന്തുണയോ ഇത്തരം വ്യക്തികൾക്ക് നൽകിയാൽ കൂടുതൽ വ്യക്തികൾ മുന്നോട്ട് വരുമെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിജയം കൈവരിച്ച അപർണ്ണയെയും അപ്സരയെയും അനുമോദിക്കാൻ ഇവരുടെ വീട്ടിൽ സ്കൂൾ അധ്യാപകർ എത്തിയപ്പോഴാണ് വീടിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇത് പത്രങ്ങളിൽ വാർത്തയായതിനെ തുടർന്ന് സുനിൽ ടീച്ചർ ഇവരുടെ വീടിന്റെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കുകയും അവർക്ക് വീട് നിർമ്മിക്കുകയും ആയിരുന്നു. പ്രസ്തുത വീട് സന്ദർശിച്ച അവസരത്തിൽ അടുത്തായി കൃഷ്ണൻകുട്ടിയും ഗർഭിണിയായ ബിന്ദുവും മൂന്ന് കൊച്ചു പെൺകുട്ടികളും രോഗാവസ്ഥയിൽ ഉള്ള അമ്മയും അടങ്ങിയ കുടുംബം ഇടിഞ്ഞുവീഴാറായ പാമ്പുകളുടെ ശല്യമുള്ള സുരക്ഷിതമല്ലാത്ത അവസ്ഥയിൽ കഴിയുന്നത് കാണുവാൻ ഇടയാക്കുകയും ഇവർക്ക് കൂടി വീടുകൾ നൽകുകയുമായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ, വാർഡ് മെമ്പർ രാമചന്ദ്രൻ, അരുൺ എഴുത്തച്ഛൻ., കെപി ജയലാൽ., ടി പി രവികുമാർ എന്നിവർ പ്രസംഗിച്ചു. തിരുവില്ലാമല സ്നേഹ കൂട്ടായ്മയുടെ ഉപഹാരം ഡോ. എം. എസ്.സുനിലിനു മന്ത്രി കൈമാറി.