മണിയോർമ്മകൾ – കലാഭവൻ മണിയെക്കുറിച്ചുള്ള ആൽബം പുറത്തിറങ്ങി

 

കലാഭവൻ മണിയുടെ ശിഷ്യൻ അജിൽ മണിമുത്ത്, തൻ്റെ ഗുരുവിനെക്കുറിച്ചുള്ള ഓർമ്മകളുമായെത്തുന്ന, മണിയോർമ്മകൾ എന്ന സംഗീത ആൽബം, മണിയുടെ ഓർമ്മ ദിനത്തിൽ പുറത്തിറങ്ങി.ശിഷ്യൻ ഗുരുവിനെക്കുറിച്ച്, ഹൃദയത്തിൽ തട്ടി എഴുതിയ വരികൾ മണിയുടെ ആരാധകർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.ആർ.വി.എം ക്രീയേഷൻസിൻ്റെ ബാനറിൽ ആർ.വിജയൻ മുരുക്കുംപുഴ നിർമ്മിച്ച മണിയോർമ്മകൾ, ചലച്ചിത്ര സംവിധായകൻ എൻ.എൻ.ബൈജു സംവിധാനം ചെയ്തു.കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മണിയോർമ്മകൾ, മന്ത്രി റ്റി.ആർ.അനിൽ പ്രകാശനം ചെയ്തു.

കലാഭവൻ മണിക്ക് ,ഒരു ശിഷ്യൻ സമ്മാനിച്ച ഏറ്റവും വലിയ ഉപഹാരമാണ് മണിയോർമ്മകൾ എന്ന സംഗീത ആൽബം.ആദ്യ ദിനത്തിൽ തന്നെ പ്രേക്ഷകരെ ആകർഷിയ്ക്കാൻ ഈ ആൽബത്തിന് കഴിഞ്ഞു.

ആർ.വി.എം കീയേഷൻസിനു വേണ്ടി ആർ.വിജയൻ മുരുക്കുംപുഴ നിർമ്മിക്കുന്ന മണിയോർമ്മകൾ എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്നു.ഗാനരചന – അജിൽ മണിമുത്ത്, സംഗീതം – ജിതിൻ, ക്യാമറ – സജയകുമാർ, എഡിറ്റിംഗ് – ജിവൻ ചാക്ക, മേക്കപ്പ് – ബിനു എസ്.കേശവ്, അസോസിയേറ്റ് ഡയറക്ടർ – ഗാത്രി വിജയ്, അസിസ്റ്റൻ്റ് ഡയറക്ടർ – അനില തോമസ്, പി.ആർ.ഒ- അയ്മനം സാജൻ

അജിൽ മണിമുത്ത് ,ആർ.വിജയൻ മുരുക്കുംപുഴ, ഗാത്രി വിജയ്, ആററിങ്ങൽ ഷൈൻ രാജ്, ആറ്റിങ്ങൽ രഞ്ജിത്ത്, ആദി സൂര്യ, ശ്രീലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ: അയ്മനം സാജൻ

Leave a Reply

Your email address will not be published. Required fields are marked *